ആ സന്തോഷം ഉണ്ടായതിന്റെ കൃത്യം പതിനേഴ് വർഷം തികഞ്ഞപ്പോൾ അത് സംഭവിച്ചു

സിനിമ ലോകം ഒന്നടങ്കം ആണ് നൗഷാദിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് വേണ്ടി പ്രാർഥിച്ചത്. എന്നാൽ ആ പ്രാർത്ഥന എല്ലാം വിഭലമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ആണ് നൗഷാദ് ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്. മികച്ച…

സിനിമ ലോകം ഒന്നടങ്കം ആണ് നൗഷാദിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് വേണ്ടി പ്രാർഥിച്ചത്. എന്നാൽ ആ പ്രാർത്ഥന എല്ലാം വിഭലമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ആണ് നൗഷാദ് ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്. മികച്ച പാചക കലാകാരൻ ആയും നിർമ്മാതാവ് ആയും എല്ലാം വർഷങ്ങൾ കൊണ്ട് നൗഷാദ് തിളങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആണ് നൗഷാദിനെ തേടി ആ ദുർവിധി വന്നത്. അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും…” എന്നാണ് ആന്‍റോ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് നൗഷാദ് നിർമ്മാണ മേഖലയിലേക്ക് കടന്ന് വന്നത്.  2004 ഓഗസ്റ്റ് 27, നായിരുന്നു കാഴ്ച പുറത്തിറങ്ങിയത്. വലിയ വിജയം ആയിരുന്നു ചിത്രം നേടിയെടുത്തത്. ഒരുപാട് പ്രതീക്ഷകളോടെയാണ് നൗഷാദും ബ്ലെസ്സിയുടെ മറ്റൊരു സുഹൃത്തും ചേർന്ന് ചിത്രം നിർമ്മിച്ചത്. ചിത്രം പുറത്തിറങ്ങി കൃത്യം പതിനേഴ് വർഷങ്ങൾ തികഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ നിർമ്മാതാവായ നൗഷാദിന്റെ മരണവാർത്ത വരുന്നത്. വലിയ ഒരു സാമ്യത തന്നെയാണ് ഉണ്ടായിരിക്കുന്നത്.

വ്യത്യസ്തമായ ഒരു കഥയുമായാണ് കാഴ്ച പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് എങ്കിലും ചിത്രം ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. ചിത്രത്തിന് ആ വര്ഷം നിരവധി അവാർഡുകൾ ആണ് ലഭിച്ചത്. അതെല്ലാം തന്നെ സിനിമയുടെ വിജയത്തിന്റെ ഭാഗം ആയിരുന്നു. നിർമ്മാതാവായ മികച്ച തുടക്കം തന്നെ ആയിരുന്നു നൗഷാദിന് മലയാള സിനിമയിൽ ലഭിച്ചത്.