പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൗഷാദ്

കനത്ത മഴയിലും കാറ്റിലും എല്ലാം നഷ്ട്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വഴിയോര കച്ചവടക്കാരൻ നൗഷാദ് എത്തിയിരിക്കുകയാണ്. തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മഴക്കെടുതില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് നല്‍കിയിരിക്കുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ്. വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍…

കനത്ത മഴയിലും കാറ്റിലും എല്ലാം നഷ്ട്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വഴിയോര കച്ചവടക്കാരൻ നൗഷാദ് എത്തിയിരിക്കുകയാണ്. തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മഴക്കെടുതില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് നല്‍കിയിരിക്കുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ്. വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ എത്തിയ നടന്‍ രാജേഷ് ശര്‍മ്മയും കൂട്ടരും എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന്‍ ഇറങ്ങിയപ്പോഴാണ് നൗഷാദിനെ കാണുന്നത്.
അവർ വസ്ത്രങ്ങൾ ശേഖരിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവരെയും കൂട്ടി നൗഷാദ് തന്റെ കടയിലേക്ക് പോയി. അവിടെയിരുന്നു വസ്ത്രങ്ങൾ കൂടുതലും ക്യാമ്പിൽ കഴിയുന്ന ജനങ്ങൾക്ക് വേണ്ടി നൗഷാദ് കൊടുത്തു. ഇത്രയും വസ്ത്രങ്ങൾ നൽകുമ്പോൾ നിങ്ങൾക്ക് എന്താണ് ലാഭം എന്ന് ചോദിച്ചപ്പോൾ നൗഷാദിന്റെ മറുപടി ഇങ്ങനെയായിരുന്നു. മനുഷ്യരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്ന് മറുപടി പറഞ്ഞു. ‘നമ്മള്‍ പോകുമ്ബോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ. നൗഷാദ് പറഞ്ഞു.