‘ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്’ എന്‍ എസ് മാധവന്‍

മീ ടൂ മൂവ്‌മെന്റിനെതിരെ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തന്റെ പുതിയ ചിത്രമായ ‘ഉടല്‍’ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ധ്യാനിന്റെ വിവാദ പരാമര്‍ശം. ഇപ്പോഴിതാ സംഭവത്തില്‍…

മീ ടൂ മൂവ്‌മെന്റിനെതിരെ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തന്റെ പുതിയ ചിത്രമായ ‘ഉടല്‍’ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ധ്യാനിന്റെ വിവാദ പരാമര്‍ശം. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.

dhyan 1

‘കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ് ചെയ്തത്.

‘പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കില്‍ ഞാന്‍ പെട്ട്! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു, മീറ്റൂ ഇപ്പഴല്ലേ വന്നേ? എന്റെ മീറ്റൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്നെയാണ്. അല്ലെങ്കില്‍ ഒരു 14 വര്‍ഷം 15 വര്‍ഷം എന്നെ കാണാന്‍ പോലും പറ്റില്ലായിരുന്നു എന്നൊക്കെയായിരുന്നു ധ്യാന്‍ ചിരിച്ചു കൊണ്ട് ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

വിഷയത്തില്‍ ധ്യാനിനെതിരെ എഴുത്തുകാരി ഡോ. ഷിംന അസീസും രംഗത്തെത്തിയിരുന്നു. ‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വല്‍ അസോള്‍ട്ട് പോലെയുള്ളവ നല്‍കുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെയെന്ന് ഷിംന ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. തഗ് ലൈഫ് ഇന്റര്‍വ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാന്‍ ശ്രീനിവാസന്‍ അതിലേതോ ഒന്നില്‍ മീറ്റൂവിനെക്കുറിച്ച് പറഞ്ഞ് ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു, വിനീതവിധേയനായി കൂട്ടത്തില്‍കൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും എന്ന് ഡോക്ടര്‍ പറയുന്നു.

‘ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്. മീറ്റൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണ്. അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്കെന്നും ഡോക്ടറുടെ കുറിപ്പില്‍ പറയുന്നുണ്ട്.