ചില വിഷമമൊക്കെ അങ്ങനെ കിടക്കും!!! ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ച് എത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ദീന്റെ നായികയായിട്ടാണ് ഭാവനയുടെ തിരിച്ചുവരവ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്ത് എത്തിയിരിക്കുകയാണ്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ്…

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ച് എത്തുന്ന ചിത്രമാണ്
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ദീന്റെ നായികയായിട്ടാണ് ഭാവനയുടെ തിരിച്ചുവരവ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്ത് എത്തിയിരിക്കുകയാണ്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ഭാവനയെയും ഷറഫുദ്ദീനെയും പ്രധാന കഥാപാത്രമായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒരുക്കിയത്. ഷറഫുദ്ദീന്റെ ശബ്ദത്തോടെയാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. നായകന്റെ കുട്ടിക്കാലത്തുണ്ടാകുന്ന പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

ഭാവനയ്ക്കും ഷറഫുദ്ദീനും ഒപ്പം അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബോണ്‍ഹോമി എന്റെര്‍ടെന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.