ലെസ്ബിയൻ കന്യാസ്ത്രീകളുടെ പ്രണയ രംഗം വിവാദത്തിന് തീകൊളുത്തി ശ്രദ്ധ നേടുന്നു.

വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. എന്ത് വിശേഷങ്ങൾ വന്നാലും അതിന് എല്ലാം ഫോട്ടോ ഷൂട്ട് നടത്തുക എന്നത് മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. എന്ത് തരം വിശേഷവും ആയിക്കോട്ടെ വിവാഹം, ഗർഭം, പിറന്നാൾ…

വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. എന്ത് വിശേഷങ്ങൾ വന്നാലും അതിന് എല്ലാം ഫോട്ടോ ഷൂട്ട് നടത്തുക എന്നത് മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. എന്ത് തരം വിശേഷവും ആയിക്കോട്ടെ വിവാഹം, ഗർഭം, പിറന്നാൾ എന്നിങ്ങനെ തുടങ്ങുന്ന എല്ലാത്തിനും. ഇവയെല്ലാം തന്നെ മലയാളി സമൂഹം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ പലപ്പോഴും ചില ഫോട്ടോഷൂട്ടുകൾ വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്.

കന്യാസ്ത്രീ വേഷത്തിലുള്ള രണ്ട് യുവതികളെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗമാണ് ഫോട്ടോഷൂട്ടിന്റെ പശ്ചാത്തലം. നിരവധി വ്യക്തികളാണ് ചിത്രത്തെ പിന്തുണച്ച് എത്തുന്നത് അതെ സമയം വിമർശിച്ചും നിരവധി വ്യക്തികൾ എത്തുന്നുണ്ട്. ഇപ്പോൾ വൈറലായി മാറുന്ന ഈ ചിത്രങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് ചില വ്യക്തികൾ പറയുന്നത്. എന്നാൽ വിമർശകരുടെ കൂട്ടത്തിലെ മറ്റൊരു വിഭാഗം പറയുന്നത് ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള പ്രണയം കേരള സാമൂഹിക സംസ്കാരത്തിന് എതിരെന്നുമാണ് പറയുന്നത്.

കാലം മാറുന്നതനുസരിച്ച് എല്ലാത്തിലും മാറ്റം വരണം എന്നുമാണ് മറ്റൊരു കൂട്ടം പറയുന്നത്.ഒരിക്കലും മാറ്റം അനിവാര്യം അല്ലെന്ന് പറയുന്ന വ്യക്തികളാണ് ഇത്തരത്തിലുള്ളവയെ വിമർശിക്കുന്നത് എന്നുമാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്. സെലിബ്രിക്ടി ഫോട്ടോഗ്രാഫർ ആയ യാമി എന്ന വ്യക്തിയാണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.