ജോഷി സാറിന് ഒരുപാട് നന്ദിയോടെ നടി നൈല ഉഷ..!!

വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ള നടിയാണ് നൈല ഉഷ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ മൂല്യം തന്നെയാണ് മറ്റ് നടിമാരില്‍ നിന്ന് നൈലയെ വ്യത്യസ്തയാക്കുന്നതും. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം പാപ്പന്‍ ആണ്. സുരേഷ്…

വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ള നടിയാണ് നൈല ഉഷ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ മൂല്യം തന്നെയാണ് മറ്റ് നടിമാരില്‍ നിന്ന് നൈലയെ വ്യത്യസ്തയാക്കുന്നതും. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം പാപ്പന്‍ ആണ്. സുരേഷ് ഗോപിയുടെ കാവല്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രിയപ്പെട്ട സംവിധായകന്‍ ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ജോഷിയോടൊപ്പം നൈല തന്‌റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച വാക്കുകളും ചിത്രവുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പാപ്പന്‍ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ നായിക ആയി എത്തുന്നത് നൈലയാണ്. ജോഷിയുടെ തുടര്‍ച്ചയായ രണ്ടാം ചിത്രത്തിലാണ് നൈല പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. നേരത്തെ പൊറിഞ്ചു മറിയം ജോസിലും നൈലയായിരുന്നു ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആ കഥാപാത്രം നൈലയ്ക്ക് ഒരുപാട് ആരാധകരെ സൃഷ്ടിച്ച് കൊടുത്തിരുന്നു. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സംവിധായകന്‍ ജോഷിയോടുള്ള തീരാത്ത നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താരം

https://www.instagram.com/p/CY3ueRxBJM_/?utm_source=ig_web_copy_link

.’എന്റെ ഏറ്റവും മനോഹരമായ ഒരു നിമിഷമാണ് ഈ ചിത്രത്തില്‍ പതിഞ്ഞത്. എനിക്ക് തന്ന സ്‌നേഹത്തിനും അവസരത്തിനും ജോഷി സാറിന് ഒരുപാട് നന്ദി. രാപകലില്ലാതെ എത്രയോ അധ്വാനിച്ചിട്ടാണ് താങ്കള്‍ ഓരോ ഷോട്ടും പൂര്‍ണ്ണതയിലെത്തിക്കുന്നത്. ഓരോ അഭിനേതാവിന്റെയും മികവ് പുറത്തുകൊണ്ട് വരാന്‍ അങ്ങ് പ്രത്യേകം ശ്രദ്ധിക്കുന്നു. താങ്കളുടെ ഊര്‍ജ്ജസ്വലത കൂടെയുള്ളവര്‍ക്കും പകരുന്ന ഒന്നാണ്.” നൈല ചിത്രത്തിന് താഴെ കുറിച്ചു.’പാപ്പന്‍’ സിനിമയുടെ ചിത്രീകരണം അവസാനിച്ചുവെന്നും

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം ചിത്രം ഉടനെ തന്നെ തീയേറ്ററുകളിലേക്കെത്തുമെന്നും നൈല തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിക്കും നൈല ഉഷയ്ക്കുമൊപ്പം ഗോകുല്‍ സുരേഷ്, വിജയരാഘവന്‍, നീത പിള്ള, കനിഹ, ആശ ശരത്, ചന്തുനാഥ്, ടിനി ടോം, ഷമ്മി തിലകന്‍, ശ്രീജിത്ത് രവി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്