എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം! അതാണ് ലക്ഷ്യം, നൈല ഉഷ

ആര്‍ജെയില്‍ നിന്ന് നടിയായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നൈല ഉഷ. ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് നൈല. ജീവിതത്തിലെ ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നൈല. ചെറിയ ഇടവേളയ്ക്ക് ശേഷം നൈല ഉഷ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

താരത്തിന്റെ പുതിയ ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്നത്. നടന്‍ ഷറഫുദ്ദീനും ചിത്രത്തില്‍ നൈലയോടൊപ്പം എത്തുന്നുണ്ട്. ഇപ്പോള്‍ ഇരുവരും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്.

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നും പറയുകയാണ് നൈല ഉഷ. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നും ജീവിതത്തെ കുറിച്ച് നൈല ഉഷ പറയുന്നു.

‘ഞാന്‍ ഒരു കാര്യം പറയട്ടെ, ഇവര്‍ക്കൊക്കെ വീട്, കാര്‍, ബാങ്ക് ബാലന്‍സ് എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവന്‍ ഞാന്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മള്‍ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാല്‍ നമ്മള്‍ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകള്‍ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ, ചിരിയോടെ താരം പറയുന്നു.

ഇതിന് ഷറഫുദ്ദീന്റെ കമന്റ് ഇങ്ങനെ, മരിക്കുമ്പോള്‍ അയ്യോ എന്റെ ആ മറ്റേ ഉടുപ്പ് ഞാന്‍ ഇട്ടില്ലല്ലോ ദൈവമേ എന്നായിരിക്കും നൈലയുടെ വിഷമം എന്നായിരുന്നു ഷറഫുദ്ദീന്‍ കമന്റ് ചെയ്തത്.

കൊറോണ കാലത്ത് വീട്ടിലിരുന്ന സമയത്താണ് ജീവിതത്തെ കുറിച്ച് ചില കാര്യങ്ങള്‍ മനസിലായത്. ഓടിനടന്ന് തിരക്കുപിടിച്ച് നടക്കുമ്പോള്‍ അതിനിടെ ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോള്‍ കിട്ടുന്ന ആ സുഖം ഫുള്‍ ടൈം വീട്ടില്‍ അടച്ചിട്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നിയിരുന്നു. ഫുള്‍ ബിസിയായി ഇരിക്കാന്‍ തന്നെയാണ് ഇഷ്ടം. ആഗ്രഹം തോന്നുന്ന പോലെ ജീവിക്കുന്ന ആളാണ് താനെന്നും നൈല തുറന്നുപറയുന്നു.

Anu B