മലയാള സിനിമയില്‍ ഇന്നുള്ളതില്‍ മുതിര്‍ന്ന സംവിധായകരിലൊരാളായ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കാണാന്‍ മകന്‍ ആര്‍ണവിനൊപ്പം തിയേറ്ററിലെത്തി നൈല ഉഷ. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായാണ് നൈല എത്തിയത്. നാന്‍സി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചത്.
ജോഷിയുടെ കഴിഞ്ഞ ചിത്രമായ പൊറിഞ്ചു മറിയം ജോസിലും നൈല ഉഷയായിരുന്നു നായികയായി എത്തിയത്. മറിയം എന്ന കഥാപാത്രം വളരെ മികച്ചതാക്കി തീര്‍ത്തിരുന്നു നൈല. ഈ വര്‍ഷം നൈല നായികയായി എത്തുന്ന രണ്ടാമത്തെ സിനിമയാണ് പാപ്പന്‍. ഷറഫുദ്ദീന്‍ നായകനായ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രമാണ് ഇതിനു മുമ്പ് റിലീസ് ചെയ്തത്.
സുരേഷ്‌ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ് പാപ്പന്‍. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പനവകാശപ്പെട്ടതാണ്. വാഴുന്നോര്‍ ആണ് ഇതിനുമുന്‍പ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…