ആ സിനിമയും പാക്കപ്പായി…! കരിവളയിട്ട് ദുബായിലേക്ക് പറന്ന് നൈല ഉഷ..!

പാപ്പന്‍, പ്രിയന്‍ ഓട്ടത്തിലാണ് എന്നീ സിനിമകളിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് നടി നൈല ഉഷ. തീയറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് പാപ്പന്‍. ഈ സിനിമയുടെ ഭാഗമായതിന്റെ ഓരോ വിശേഷങ്ങളും…

പാപ്പന്‍, പ്രിയന്‍ ഓട്ടത്തിലാണ് എന്നീ സിനിമകളിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് നടി നൈല ഉഷ. തീയറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് പാപ്പന്‍. ഈ സിനിമയുടെ ഭാഗമായതിന്റെ ഓരോ വിശേഷങ്ങളും സന്തോഷങ്ങളും നൈല സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കുഞ്ഞമ്മണീസ് ഹോസ്പിറ്റലിന്റെ ഷൂട്ടും കഴിഞ്ഞിരിക്കുകയാണ്..

സിനിമ പാക്ക് അപ്പ് ആയ വിവരം നൈല തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അറിയിച്ചത്. സിനിമ തിരക്കുകള്‍ക്ക് ഒരു ചെറിയ ഇടവേള കൊടുത്ത് വീണ്ടും തന്റെ ജോലിക്കായി ദുബായിലേക്ക് തിരിച്ചിരിക്കുകയാണ് നൈല ഉഷ. ഇപ്പോഴിതാ ഫ്‌ളൈറ്റില്‍ കരിവള അണിഞ്ഞ് ഇരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഈ കരിവളകള്‍ കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയ്ക്ക് വേണ്ടി അണിഞ്ഞത് ആണെന്നും നൈല കുറിയ്ക്കുന്നു..

സിനിമയുടെ ലാസ്റ്റ് ഷോട്ടില്‍ ഞാന്‍ അണിഞ്ഞതാണ് ഇവ എന്നാണ് നൈല വീഡിയോ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. പാപ്പന്‍ സിനിമയ്ക്ക് ശേഷം കുഞ്ഞമ്മണീസ് ഹോസപിറ്റല്‍ എന്ന സിനിമയുടെ ഭാഗമായ വിവരം നടി നേരത്തെ തന്നെ സോഷ്യല്‍ മീഡിയ വഴി എല്ലാവരുമായും പങ്കുവെച്ചിരുന്നു.. ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ദുബായില്‍ സെറ്റിലായ നൈല ഉഷ..

സിനിമാ ഷൂട്ടിംഗിന് വേണ്ടിയാണ് കേരളത്തിലേക്ക് വരുന്നത്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നൈല. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയോടെയാണ് നൈല ഉഷ എന്ന നടിയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. പിന്നീട് അങ്ങോട്ട് താരം ചെയ്ത വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെടുകയായിരുന്നു.