ക്യാമറ കാണുമ്പോള്‍ ഇപ്പോഴും പേടിയാണ്! ആ വേര്‍തിരിവ് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല! തുറന്ന് പറഞ്ഞ് നൈല ഉഷ

സിനിമയില്‍ വന്നിട്ട് കുറച്ച് കാലം ആയെങ്കില്‍ കൂടി ഇപ്പോഴും തനിക്ക് ക്യാമറ കാണുമ്പോള്‍ ഭയം തോന്നാറുണ്ട് എന്നാണ് നൈല ഉഷ പറയുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്, പൊതുവെ എല്ലാ കാര്യത്തിലും കുറച്ച് ടെന്‍ഷന്‍ ഉള്ള വ്യക്തിയാണ് ഞാന്‍ എന്നാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. അതിനുള്ള കാരണവും നൈല വ്യക്തമാക്കുന്നുണ്ട്. താന്‍ ഒരു പെര്‍ഫക്ഷനിസ്റ്റ് ആണെന്നാണ് നൈല പറയുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ശരിയാകുമോ എന്ന ടെന്‍ഷന്‍ എപ്പോഴും ഉണ്ടാകാറുണ്ട്.

പക്ഷേ അഭിനയമായാലും തുടങ്ങി കഴിഞ്ഞ് ട്രാക്കില്‍ ആയി കഴിയുമ്പോള്‍ അത് മാറും എന്നും താരം പറയുന്നു. എപ്പോഴും ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടാകാറുണ്ട്. പക്ഷേ കാര്യം വൃത്തിയായി ചെയ്യാന്‍ അത് സഹായകരമാവും എന്നും താരം അഭിപ്രായപ്പെടുന്നു, അതേസമയം, തനിക്ക് ഇതുവരെ സോഷ്യല്‍ മീഡിയ വഴി ഒരു സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. ഇതുവരെ അത്തരം ഒരു അവസ്ഥയിലൂടെ താന്‍ കടന്നു പോയിട്ടില്ല. ഇനിയും മുന്നോട്ട് അങ്ങനെ തന്നെ ആകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും നൈല പറയുന്നു.

അതുപോലെ ഒരു സ്ത്രീ ആയതിനെ ചൊല്ലി ഇതുവരെ ഒരു വേര്‍തിരിവ് തന്റെ ജോലിസ്ഥലങ്ങളില്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു. ഇടയ്ക്ക് കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് പോകുന്ന ആളാണ് ഞാന്‍ അതുകൊണ്ട് ഇതുവരെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇത്തരത്തിലുള്ള വേര്‍തിരിവ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല എന്നും ദുബായിലെ ജോലി സ്ഥലത്തും തുല്യതയാണ് എന്നും നടി പറയുന്നു.

അതേസമയം പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് നൈലയുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ദീന്‍ നായകനായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

Previous articleസുരേഷ് ഗോപി ചിത്രത്തിന്റെ പ്രഖ്യാപനം, പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിച്ചെന്ന് സംവിധായകന്‍ ജയരാജ്!
Next articleആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ പ്രസാദ് മരിച്ച നിലയില്‍