എന്റെ പണം ഞാന്‍ അല്ലേ ചിലവാക്കേണ്ടത്..! കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി നൈല ഉഷ!

സിനിമയില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ ആയി എങ്കിലും നൈല ഉഷ എന്ന നടിയെ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ പാപ്പന്‍, പ്രിയന്‍ ഓട്ടത്തിലാണ് എന്നീ സിനിമകളിലൂടെയും നൈല വീണ്ടും സിനിമകളില്‍ സജീവമാകുന്നു. താന്‍ മരിക്കുമ്പോള്‍ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം എന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത് വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു,

ഒരുപാട് ട്രോളുകളും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നൈല ഉഷ. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്… ഗള്‍ഫ് നാട്ടില്‍ എത്തി കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന പണം ചിലര്‍ നാട്ടിലേക്ക് അയക്കും.. അവര്‍ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നത്.. എന്നാല്‍ ജീവിതത്തെ കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നാണ് നൈല ഉഷ പറഞ്ഞിരിക്കുന്നത്.

ഞാന്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഞാന്‍ തന്നെ അല്ലേ ചിലവഴിക്കേണ്ടത് എന്നാണ് താരം ചോദിക്കുന്നത്. അത് എന്റെ തീരുമാനത്തില്‍ മാത്രമായിരിക്കണം മറ്റൊരാള്‍ക്ക് നല്‍കേണ്ടത്.. ഇല്ലെങ്കില്‍ എങ്ങനെ സമാധാനമായി മരിക്കും എന്നാണ് താരം ചോദിക്കുന്നത്. അതുകൊണ്ടാണ് അന്ന് അത്തരത്തില്‍ മറുപടി പറഞ്ഞത് എന്നും നൈല പറയുന്നു. അതേസമയം, ഈ നിമിഷം സന്തോഷം ആയിരിക്കുക എന്ന രീതിയില്‍ ചിന്തിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നൈല..

അത് താരം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിത ശൈലി എല്ലാവരേയും അറിയിച്ച് സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റുകള്‍ ഇടുന്നും അതുകൊണ്ട് തന്നെയാണ്.. എന്റെ ജീവിതം സന്തോഷമാണെന്ന് അറിയുന്നവര്‍ക്ക് അതൊരു സന്തോഷം ആകട്ടെ എന്നാണ് നൈല പറഞ്ഞത്.

Previous articleഇത് മലയാളികള്‍ക്ക് അഭിമാന നിമിഷം! നന്ദു പൊതുവാളിനെ തേടി ആ സന്തോഷ വാര്‍ത്തയെത്തി..!
Next articleകൃഷ്ണകുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള പ്രത്യേകത ഇതാണ്..!