Current Affairs

വാറ്റ് ചാരായം ഒന്നടങ്കം അകത്താക്കി കാട്ടാനക്കൂട്ടം!!! ചെണ്ട കൊട്ടി ഉണര്‍ത്തി വനംവകുപ്പ്

പ്രാദേശിക മദ്യം കഴിച്ച് ഫിറ്റായ കാട്ടാനക്കൂട്ടത്തെ ഉണര്‍ത്തിയത് ചെണ്ട കൊട്ടിയിട്ട്. ഒഡിഷയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പ്രാദേശികമായി തയ്യാറാക്കുന്ന മഹുവ എന്ന മദ്യം ആനകള്‍ കഴിച്ചത്. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയിലെ ഷില്ലിപാഡ കശുമാവ് കാട്ടിനുള്ളിലാണ് അടിച്ച് കിറുങ്ങി ഉറങ്ങിയ നിലയില്‍ 24ഓളം കാട്ടാനകളെ കണ്ടെത്തിയത്.

മദ്യം തയ്യാറാക്കാനായി കാട്ടിലെ രഹസ്യ സ്ഥലത്തേക്ക് കയറിയ ഗ്രാമവാസികളാണ് തങ്ങള്‍ക്ക് മുന്‍പ് കാട്ടാനകള്‍ റെയ്ഡ് ചെയ്ത് ഫിറ്റായത് കണ്ടെത്തിയത്. മഹുവയ്ക്ക് വീര്യം കൂട്ടാനായി ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി പുളിപ്പിച്ച് വച്ച കൂട്ട് അടക്കമാണ് കാട്ടാനക്കൂട്ടം കഴിച്ചത്.

വലിയ കുടങ്ങളിലായി പ്രാദേശിക മദ്യം പുളിപ്പിച്ച് വച്ചതിന് സമീപമാണ് കാട്ടാനകളെ കണ്ടത്. രാവിലെ ആറ് മണിയോടെയാണ് ഗ്രാമവാസികള്‍ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് എത്തിയത്. കുടങ്ങള്‍ പൊട്ടിയ നിലയിലും പുളിപ്പിച്ച വെള്ളം കാണാതായ നിലയിലുമായിരുന്നു.

പുളിപ്പിച്ച മദ്യം കഴിച്ചാവും കാട്ടാനകള്‍ മയങ്ങിപ്പോയതെന്നാണ് ഗ്രാമവാസിയായ നരിയ സേഥി പിടിഐ പറഞ്ഞു. ശുദ്ധീകരിക്കാത്ത മദ്യമാണ് കാട്ടാനക്കൂട്ടം ഒന്നടങ്കം അകത്താക്കിയത്. കാട്ടാനകളെ ഉണര്‍ത്താന്‍ തങ്ങള്‍ ശ്രമിച്ചിട്ട് ഫലം കണ്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് വിവരം വനംവകുപ്പ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഒഡീഷയിലെ പടാന വനം മേഖലയിലാണ് കാട്ടാനകളുള്ളത്. പിന്നീട് വനപാലകരെത്തി ചെണ്ട കൊട്ടി കാട്ടാനകളെ ഉണര്‍ത്തിയത്.

ചെണ്ട കൊട്ടി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമായിരുന്നു കാട്ടാനകള്‍ ഉണര്‍ന്നത്. മയക്കം വിട്ട കാട്ടാനകള്‍ ഉള്‍ക്കാട്ടിലേക്ക് പോയതായി വനംവകുപ്പ് ജീവനക്കാര്‍ അറിയിച്ചു.

അതേസമയം, കാട്ടാനകള്‍ മദ്യം കഴിച്ചിട്ടാണോ മയങ്ങി പോയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സാധാരണ മയക്കമാണോയെന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago