‘കരളോ വെറുതെ..’; പെപ്പെയുടെ ‘ഓ മേരി ലൈല’യിലെ ആദ്യ ഗാനമെത്തി

ആൻറണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’. ചിത്രം ആൻറണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ…

ആൻറണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’. ചിത്രം ആൻറണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവിട്ടത്.

ഇപ്പോഴിതാ ‘ഓ മേരി ലൈല’യിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് .’കരളോ വെറുതെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. ശബരീഷ് വർമ്മ രചിച്ച വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. ആൻറണി വർഗീസ് ആദ്യമായി റൊമാൻറിക്കായിയെത്തുന്ന സിനിമയാണ് ഓ മേരി ലൈല.

സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഓരുക്കിയിരിക്കുന്നത് നവാഗതനായ അനുരാജ് ഒ.ബിയാണ്. ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, സാന ഒലിക്കൽ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ,ബ്രിട്ടോ ഡേവിസ് തുടങ്ങിയവരും ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.ചിത്രം നിർമ്മിക്കുന്നത് ഡോ.പോൾസ് എൻറർടെയ്ൻമെൻറിൻറെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ബബ്ലു അജുവാണ് .ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ് ആണ്