റൊമാന്റിക് മൂഡിന്ഒരു സ്‌ട്രോബറി കൂടി…പിന്നെ കളറാകും!! കള്ളുകുടിച്ച് ആസ്വദിച്ച് അനിഖ

ബാലതാരമായി എത്തി ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് അനിഖ സുരേന്ദ്രന്‍.
‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലൂടെ അനിഖ നായികയായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. ആല്‍ഫ്രഡ് ഡി സാമുവലാണ് അനിഖയെ നായികയാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇതുവരെ കണ്ടിട്ടില്ലാത്ത മനോഹരമായ കൗമാര പ്രണയമാണ് ‘ഓ മൈ ഡാര്‍ലിംഗ്’ പറയുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

Anu B