‘വെളച്ചില്‍ എടുക്കണ്ട കേട്ടോ’..! കൊല്ലം ഇനി വേറെ ലെവല്‍! വൈറല്‍ വീഡിയോ പങ്കുവെച്ച് മുകേഷും

കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിദ്ധ്യമെന്ന് സൂചന ലഭിച്ചതോടെ ഖനനവും ആരംഭിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരമാണ്.. ഇതില്‍ ശ്രദ്ധ നേടിയ ട്രോള്‍ ആയിരുന്നു നടന്‍ മുകേഷിന്റെ സിനിമാ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള…

കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിദ്ധ്യമെന്ന് സൂചന ലഭിച്ചതോടെ ഖനനവും ആരംഭിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരമാണ്.. ഇതില്‍ ശ്രദ്ധ നേടിയ ട്രോള്‍ ആയിരുന്നു നടന്‍ മുകേഷിന്റെ സിനിമാ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള ട്രോള്‍ വീഡിയോ.. ഇപ്പോഴിതാ ആ വൈറല്‍ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മുകേഷ്. കൊല്ലത്തിന്റ എണ്ണ.. കൊല്ലത്തിനു മാത്രം എന്ന് കുറിച്ചാണ് മുകേഷ് എത്തിയിരിക്കുന്നത്.

കാക്കക്കുയില്‍ എന്ന തന്റെ സിനിമയിലെ ഡയലോഗ് ആണ് ഈ വാര്‍ത്തയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്നത്.. കൊല്ലം കാരുടെ സ്വഭാവം നിനക്ക് ഒന്നും അറിയില്ല.. എന്ന് പറയുന്ന മുകേഷിന്റെ ഡയലോഗ് വാര്‍ത്തയ്ക്ക് ഒപ്പം ചേര്‍ത്ത് ഇറക്കിയ വീഡിയോ ആഘോഷമാക്കി മാറ്റുകയാണ് ട്രോളന്മാരും സോഷ്യല്‍ മീഡിയയും.. മുകേഷ് ഈ വീഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഫേസ്ബുക്കില്‍ കമന്റുകളുമായി എത്തുന്നത്.. നിരവധി കമന്റുകളാണ് മുകേഷിന്റെ പോസ്റ്റിന് അടിയില്‍ വരുന്നത്. ഇച്ചിരി നമ്മുടെ തിരുവനന്തപുരത്തു കൂടി തരുമോ എന്നാണ് വികെ പ്രശാന്ത് രസകരമായി ചോദിച്ചിരിക്കുന്നത്. ദത് കലക്കി മുകേഷേട്ടാ..

കാക്കക്കുയില്‍ എറങ്ങീട്ട് എത്ര കൊല്ലായി.. എന്നട്ടും ആ കൊല്ലം ഡയലഗ് ഇപ്പളും.. ഇനീപ്പ.. കടലിനടീല് സാധനം ഉണ്ടെങ്കി, പെട്രോളിന് 50 രൂപയാക്കാന്‍ പറ്റോ മുകേഷേട്ടാ. ഒരു കടല് മൊത്തം തിളച്ച എണ്ണയും…അതിലെ മീന്‍ മൊത്തം പൊരിച്ച മീനും…ഒരു കഷ്ണം ഒറ്റഒരെണ്ണത്തിനു തരത്തില്ല….കൊല്ലം ക്കാരെ കളിയാക്കിയവന്മാര്‍ എല്ലാം ബ്ലിങ്കി പോയി… കിട്ടി കഴിയുമ്പോള്‍ കടലില്ലാത്ത ഞങ്ങ പാലക്കാട്ട് കാരെ മറക്കല്ലേ..എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

അതേസമയം, കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിധ്യം എന്ന സൂചന ലഭിച്ചതോടെ ഖനനനും ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തില്‍ കേരളം ഒരു കുബേര പുരിയാകും എന്നാണ് പറയുന്നത്. കൊല്ലത്ത് 20 നോട്ടിക്കല്‍ മൈല്‍ ആഴക്കടലില്‍ ഇന്ധന പര്യവേഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പര്യവേഷണത്തില്‍ ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാല്‍ കൊല്ലം പോര്‍ട്ടിന് വന്‍ നേട്ടമായിരിക്കും ഉണ്ടാവുക.