‘ഓളവും തീരവും’ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്ത് വിട്ട് ദുര്‍ഗ കൃഷ്ണ..!

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓളവും തീരവും. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിശേഷം പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ദുര്‍ഗ കൃഷ്ണയാണ് ഫേസ്ബുക്ക് പേജ് വഴി വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ദുര്‍ഗ കൃഷ്ണ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഓളവും തീരവും എന്ന സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ച വിവരമാണ് താരം അറിയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ അറിയിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി വിഭാഗത്തില്‍ ഒരു സിനിമ ആയിരിക്കും ഓളവും തീരവും. എംടിയുടെ തിരക്കഥയില്‍ ഇതേ പേരില്‍ മുന്‍പ് എത്തിയ ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ സിനിമ. എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത്

1960ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഓളവും തീരവും. അന്ന് മധു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ ചിത്രത്തില്‍ റീമേക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ഷൂട്ടിംഗ് വീഡിയോകളും പാക്ക് അപ്പ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റായി തന്നെയാണ്

എത്തുന്നത് എന്നാണ് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ചിത്രത്തില്‍ ഹരീഷ് പേരടിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ഡബ്ബിഗ് വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റ് വിശേഷങ്ങള്‍ കൂടി അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

Previous articleസിനിമയുടെ പ്രദര്‍ശനത്തിന് മുന്നേ സൈബര്‍ ആക്രമണം! ലൈവില്‍ എത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍
Next articleആരതിയുമായി ഡോക്ടര്‍ റോബിന്റെ റൊമാന്‍സ്..! വീഡിയോയ്ക്ക് വിമര്‍ശനങ്ങളും തെറിവിളിയും!