മരക്കാറിന് ശേഷം, ഓളവും തീരവും..! പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും!!

മലയാളി സിനിമാ പ്രേമികള്‍ എക്കാലത്തും ഓര്‍ത്തുവെയ്ക്കുന്ന സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. അവസാനമായി ഇരുവരും ഒന്നിച്ചെത്തിയ സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആയിരുന്നു. ആദ്യ ദിനങ്ങളില്‍ ഒരുപാട് ഡീഗ്രേഡിംഗും വിമര്‍ശനങ്ങളും…

മലയാളി സിനിമാ പ്രേമികള്‍ എക്കാലത്തും ഓര്‍ത്തുവെയ്ക്കുന്ന സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. അവസാനമായി ഇരുവരും ഒന്നിച്ചെത്തിയ സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആയിരുന്നു. ആദ്യ ദിനങ്ങളില്‍ ഒരുപാട് ഡീഗ്രേഡിംഗും വിമര്‍ശനങ്ങളും ഈ സിനിമയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് സമ്മിശ്ര പ്രതികരണം നേടിയ സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രമുഖ മാധ്യമങ്ങളും ഇതേ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരു ആന്തോളജി വിഭാഗത്തില്‍ പെടുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒരിക്കല്‍ കൂടി പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച് എത്തുന്നത്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ സിനിമയിലാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ‘ഓളവും തീരവും’ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് വിവരം.

മാത്രമല്ല, സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. എംടിയുടെ ചെറു കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ആന്തോളജി സിനിമ ഇറക്കുക. ‘ഓളവും തീരവും’ എന്നത്, 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയില്‍ ഒന്നാണ്.

അതേസമയം, ഈ ആന്തോളജിയില്‍ മലയാള സിനിമാമുഖത്തെ പ്രമുഖരെല്ലാം അണിനിരക്കുന്നുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മികവുറ്റ സംവിധായകരെ അണിനിരത്തി പത്തോളം സിനിമകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.