‘ഓളവും തീരവും’ പാക്ക്അപ്പ് !!! അവസാന കട്ട് പറഞ്ഞ് പ്രിയദര്‍ശന്‍

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഓളവും തീരവും’ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ ചിത്രമാണ് ‘ഓളവും തീരവും’. സിനിമയുടെ പാക്ക്അപ്പ് വിശേഷം നടന്‍ ശ്രീകാന്ത് മുരളിയാണ് സമൂഹ മാധ്യമങ്ങളിലൂടെ…

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഓളവും തീരവും’ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ ചിത്രമാണ് ‘ഓളവും തീരവും’.

സിനിമയുടെ പാക്ക്അപ്പ് വിശേഷം നടന്‍ ശ്രീകാന്ത് മുരളിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രിയദര്‍ശന്‍ അവസാന ഷോട്ട് ചിത്രീകരിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട് ശ്രീകാന്ത്.

1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടിയായിട്ടാണ് എത്തുന്നത്. സിനിമയില്‍ നടന്‍ ഹരീഷ് പേരടി ആണ് വില്ലന്‍ കഥാപാത്രമായ കുഞ്ഞാലിയെ അവതരിപ്പിക്കുന്നത്.

1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് ആയിരുന്നു കുഞ്ഞാലി ആയെത്തിയത്.

ദുര്‍ഗ കൃഷ്ണയാണ് സിനിമയിലെ നായിക. മാമൂക്കോയയും സിനിമയില്‍ സുപ്രധാന കഥാപാത്രമാകുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലാസംവിധായകന്‍ സാബു സിറില്‍ ആണ്. നിര്‍മ്മാണം എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായര്‍ ആണ്.

കൂടാതെ, അശ്വതി ആന്തോളജിയില്‍ ഒരു ചിത്രം സംവിധാനവും ചെയ്യുന്നുമുണ്ട്. ‘വില്‍പ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നേരത്തെ കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴയുന്ന മോഹന്‍ലാലിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.