പുരയിടത്തില്‍ കെ-റെയില്‍ കുറ്റി അടിക്കാന്‍ വന്നാലോ എന്ന ചോദ്യത്തിന് ഒമര്‍ ലുലുവിന്റെ മറുപടി

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെപ്പോലെ തന്നെ അനുകൂലിക്കുന്നവരും നിരവധിയാണ്. അതില്‍ പ്രമുഖരായ പലരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പദ്ധതിയെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട വ്യക്തയാണ്…

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെപ്പോലെ തന്നെ അനുകൂലിക്കുന്നവരും നിരവധിയാണ്. അതില്‍ പ്രമുഖരായ പലരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പദ്ധതിയെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട വ്യക്തയാണ് സംവിധായകന്‍ ഒമര്‍ ലുലു.

ഇതുമായി ബന്ധപ്പെട്ട് ഒമര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉയര്‍ന്നുവന്ന വിമര്‍ശനത്തിന് അദ്ദേഹം മറുപടിയും നല്‍കിക്കഴിഞ്ഞു.

സ്വന്തം വീട്ടില്‍ സില്‍വല്‍ ലൈന്‍ അടയാളക്കല്ലുമായി വന്നാല്‍ സ്വീകരിച്ച് കയറ്റുമോ എന്നായിരുന്നു ഒമര്‍ ലുലു നേരിട്ട പ്രധാന ചോദ്യം. ഇതിന് ഒമറിന്റെ മറുപടി ഇങ്ങനെ:

എന്റെ പുരയിടത്തില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോള്‍ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാല്‍ നോ സീന്‍. ഇപ്പോള്‍ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും.

സംവിധായകന് പിന്തുണയുമായും നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. അതേസമയം, സില്‍വര്‍ ലൈന് എതിരായ പ്രതിരോധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.