ഇത്രയും കഴിവുള്ള ഒരാൾ ആയിരുന്നെങ്കിൽ ഒറ്റക്ക് വീഡിയോ ചെയ്‌ത്‌ വന്നുടേ!

മലയാള സിനിമയിൽ  സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം താരം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഒമർ ലുലു പങ്കുവെച്ച ഒരു…

omar lulu about priya varrier

മലയാള സിനിമയിൽ  സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം താരം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഒമർ ലുലു പങ്കുവെച്ച ഒരു പോസ്റ്റിനു വന്ന കമെന്റും അതിനു ഒമർ ലുലു നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ വന്ന ആദ്യ അഞ്ചു ചിത്രങ്ങളുടെ ലിസ്റ്റ് വിവേക് പിആർ പങ്കുവെച്ചിരുന്നു. വിവേകിന്റെ ഈ പോസ്റ്റ് ആണ് ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയതത്. ചിലർ അങ്ങനെയാണ് നാണുപിള്ളേ എന്ന തലകെട്ടോടു കൂടിയാണ് ഒമർ ലുലു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ലിസ്റ്റിൽ ആദ്യം 4.68 മില്യൺ കാഴ്ചക്കാരോടെ ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രമാണ് ഒന്നാമത് എത്തിയിരിക്കുന്നത്. 3.3 മില്യൺ കാഴ്ചക്കാരോടെ ആറാട്ട് ആണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്, മൂന്നാമത് ചാർളി, നാലാമത് കുറുപ്പ്, അഞ്ചാമത് അങ് വൈകുണ്ഠപുരത്ത് എന്നീ ചിത്രങ്ങളുമാണ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷത്തിൽ ആണ് ഒമർ ലുലു ലിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.  ‘പ്രിയ എഫ്ഫക്റ്റ് ആയിരുന്നു അത്. പുരികം പൊക്കൽ ഒരു ട്രെൻഡ് ആയ കാലം. അന്ന് പ്രിയയെ ഏറ്റെടുത്തവർ സിനിമയേ കൂടെ ഏറ്റെടുത്തു. ഇതിനൊക്കെ കാരണം പ്രിയ ആണ് പിന്നെ നല്ല ആസ്വാധനഭംഗി ഉള്ള പാട്ടുകളും. പിന്നീട് പ്രിയയോട് ഉള്ള മലയാളികളുടെ സമീപനം ആണ് ഡിസ്‌ലൈക്ക് ആയി ഇക്ക കണ്ടത്’ എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമെന്റ് നൽകിയത്.

ഇതിനു മറുപടിയുമായി ഒമർ ലുലുവും എത്തിയിരുന്നു. ‘ഒന്നുമില്ലാതെ വന്ന ഒരു പുതുമുഖം എങ്ങനെ ട്രെന്റായി.ഇത്രയും കഴിവുള്ള ഒരാൾ ആയിരുന്നെങ്കിൽ ഒറ്റക്ക് വീഡിയോ ചെയ്‌ത്‌ വന്നുടേ മെഡിക്കൽ സ്റ്റുഡൻസ് റസ്പുടിൻ ചെയ്ത പോലെ.സിനിമ എന്നത് ഒരു ടീം വർക്കാണ് ലൈറ്റ് ബോയ് മുതൽ നിർമ്മാതാവിന് വരെ അവകാശപ്പെട്ടതാണ് ഒരു വിജയം’എന്നാണ് ഒമർ നൽകിയ മറുപടി.