‘ഒരു അഡാറ് ലവ്’ കാരണം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ വന്നു! അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചുമാറ്റുന്നു!!! ഒമര്‍ ലുലു

മലയാള സിനിമ നശിച്ചു എന്നഭിപ്രായവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്.
റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പാദങ്ങളും കാരണം അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു കൊണ്ട് പോകുകയാണ് എന്ന് ഒമര്‍ ലുലു പറയുന്നു.

90’കളിലെ ലാലേട്ടനെ പോലെ മര്യാദക്ക് കോമഡി ഫൈറ്റ് റൊമാന്‍സ് പടം ചെയ്യാന്‍ ഒരു യൂത്തന്‍ പോലും ഇവിടെ ഇല്ല എന്നും ഒമര്‍ ലുലു പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഒമര്‍ ലുലുവിന്റെ അഭിപ്രായപ്രകടനം.

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു, ഡാന്‍സ് കോമഡി ഫൈറ്റ് റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലാ, പണ്ടത്തെ 90’ലെ ലാലേട്ടനെ പോലെയെന്ന് ഒമര്‍ പറയുന്നു.

നിര്‍മ്മാതക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫൈറ്റ് ഡാന്‍സ് കോമഡി റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക മലയാള സിനിമ വളരട്ടെന്ന് ഒമര്‍ കുറിച്ചു.

പുതിയ തലമുറ വരട്ടെ മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍, അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കള്‍ക്കും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെയെന്നും ഒമര്‍ ലുലു പറയുന്നു.

Anu B