വിനായകന്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു..!! പുതിയ പോസ്റ്റുമായി ഒമര്‍ലുലു..!!

ഒരുത്തീ എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെയുള്ള രോഷം സോഷ്യല്‍ മീഡിയയില്‍ പുകയുകയാണ്. ഇപ്പോഴിതാ വിനായകന്റെ നിലപാടിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ലുലു. മലയാള സിനിമയില്‍ ഫാന്‍സ് ഒരു സിനിമയും വിജയിപ്പിച്ചിട്ടില്ലെന്ന വിനായകന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും എന്നാല്‍, അത് വിനായകന്റെ ഫാന്‍സിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണെന്ന് പറഞ്ഞാണ് ഒമര്‍ ലുലു പരിഹസിക്കുന്നത്.

ഫാന്‍സ് പൊട്ടന്മാര്‍ ആണെന്നും ഇവര്‍ വിചാരിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. അടുത്തിടെ ഇറങ്ങിയ സൂപ്പര്‍താരത്തിന്റെ സിനിമയ്ക്ക് പോലും ഈ പറയുന്ന ഫാന്‍സ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഫാന്‍സുകാരെന്ന മണ്ടന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കമന്റ് കണ്ടു. ‘ഒന്നരക്കോടി’. പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്നരയ്ക്ക് ആള്‍ക്കാര്‍ ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്.

പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍. എന്നെല്ലാമായിരുന്നു വിനായകന്‍ പറഞ്ഞത്. ഈ പ്രസ്താവനയോട് ഒമര്‍ലുലുവിന്റെ കമന്റ് ഇതായിരുന്നു… ‘വിനായകന്‍ പുള്ളീടെ ഫാന്‍സിനെ പറ്റി പറഞ്ഞതാ.

 

അല്ലാതെ ലാലേട്ടന്‍ മമ്മുക്കാ ഫാന്‍സിനെ പറ്റിയോ മറ്റ് നടന്‍മാരുടെ ഫാന്‍സിനെ പറ്റിയോ അല്ല. വിനായകന്‍ നായകനായ ഒരു പടവും അദ്ദേഹത്തിന്റെ ഫാന്‍സ് വിജയിപ്പിച്ചിട്ടില്ല. പുള്ളി പറഞ്ഞത്തിനോട് 100% യോജിക്കുന്നു’, ഇങ്ങനെയാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

 

 

Previous articleരണ്ട് സെക്കന്റ് മാറ്റി വെയ്ക്കൂ..!! അപേക്ഷയുമായി ഗോപിസുന്ദര്‍..!! പറയുന്നത് ശരിയാണെന്ന് ആരാധകരും..!!
Next article‘രാഘവേട്ടന്റെ പതിനാറും രാമേശ്വര യാത്രയും’ ചിത്രീകരണം ആരംഭിച്ചു..!!