ദിലീപ് എന്ന നടനെ മാത്രമാണ് ഇഷ്ടം..!! വിവാദപോസ്റ്റിന് വിശദീകരണവുമായി വീണ്ടും ഒമര്‍ ലുലു!!

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ എല്ലാം നടന്‍ ദിലീപിന് എതിരെ വിരല്‍ ചൂണ്ടുമ്പോള്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ്…

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ എല്ലാം നടന്‍ ദിലീപിന് എതിരെ വിരല്‍ ചൂണ്ടുമ്പോള്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യും എന്നായിരന്നു പോസ്റ്റ്. ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാമെന്നുമാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഒമര്‍ ലുലു പറഞ്ഞിരുന്നത്. പോസ്റ്റ് വിവാദമായതോടെ അത് നീക്കം ചെയ്ത് വിവാദ പോസ്റ്റിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.

താന്‍ പറഞ്ഞ കാര്യങ്ങള്‍ വേറെ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത് എന്നാണ് അദ്ദേഹം പറയുന്നത്. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമര്‍ വ്യക്തമാക്കുന്നു. പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് പറയുന്നുവെന്നും ഒമര്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ്…

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമ്മന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നത്.
1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല)
2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവല്‍ക്കരിച്ചിട്ട് ഇല്ലാ മനുഷ്യന്‍ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് ‘സത്യം ജയിക്കട്ടെ’.
3) കമ്മന്റില്‍ ക്ളിപ്പ് കാണിലേ എന്ന് ഞാന്‍ചോദിച്ചത് ക്ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.
നമ്മുടെ വേണ്ടപ്പെട്ടവര്‍ വേദനിക്കുന്ന ദൃശ്യം നമ്മള്‍ കാണാന്‍ നില്‍ക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് ??.
സത്യംജയിക്കട്ടെ