കുറച്ചു കാലം എയറില്‍ ആയിരുന്നു..! ഒമര്‍ ലുലുവിന്റെ സൗന്ദര്യ രഹസ്യം കേട്ട് ഞെട്ടി മലയാളികള്‍!

സംവിധായകന്‍ ഒമര്‍ ലുലു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് അടിയില്‍ വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. ലാന്‍ഡഡ് എന്ന് കുറിച്ച് ബുള്ളറ്റിന്‍മേല്‍ ഇരിക്കുന്ന ഫോട്ടോയാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചതോടെ ഇത്രയും…

സംവിധായകന്‍ ഒമര്‍ ലുലു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് അടിയില്‍ വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. ലാന്‍ഡഡ് എന്ന് കുറിച്ച് ബുള്ളറ്റിന്‍മേല്‍ ഇരിക്കുന്ന ഫോട്ടോയാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചതോടെ ഇത്രയും നാള്‍ എവിടെയായിരുന്നു ഒമറിക്കാ…

എന്നായി ആരാധകര്‍. നിരവധിപ്പേരാണ് ഒമര്‍ ലുലുവിന്റെ ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച് എത്തുന്നത്. എവിടെ ആയിരുന്നു എന്ന എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് കുറച്ച് കാലം എയറില്‍ ആയിരുന്നു എന്നായിരുന്നു സംവിധായകന്റെ രസകരമായ മറുപടി.

പിന്നീട് നിങ്ങളുടെ സൗന്ദര്യ രഹസ്യം എന്താണ് എന്നായിരുന്നു ഒമര്‍ ലുലുവിനോടായുള്ള അടുത്ത ചോദ്യം.. അതിന് അദ്ദേഹം നല്‍കിയ ഉത്തരമാണ് ഒരേ സമയം ആരാധകരില്‍ ചിരിയും ഞെട്ടലും ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളുടെ സൗന്ദര്യ രഹസ്യം എന്താണ് എന്ന ചോദ്യത്തിന് ബാങ്ക് ലോണ്‍സ് എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം ആയിരുന്നില്ല..

ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് സംവിധായകന്‍. ബാബു ആന്റണിയെ നായകനാക്കി പവര്‍സ്റ്റാര്‍ സിനിമയാണ് ഒമര്‍ലുലു ഒരുക്കിയിരിക്കുന്നത്. നല്ല സമയം ആണ് ഒമര്‍ലുലുവിന്റെ സംവിധാനത്തില്‍ എത്തുന്ന മറ്റൊരു സിനിമ. ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.