ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വി, ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ട് പോയേനെ- ഒമര്‍ ലുലു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. മികച്ച എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. അതേസമയം ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം…

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. മികച്ച എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. അതേസമയം ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. കഥയിലെ ചില സാമ്യത ചൂണ്ടിക്കാട്ടിയാണ് കൂടുതലും കമന്റുകള്‍.

ഇതോടെ പൃഥ്വരാജിന് നന്ദിയുമായി ഒമര്‍ലുലു രംഗത്തെത്തി. ‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരന്‍, ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ ദാസന്റേയും വിജയന്റേയും ചിത്രം പങ്കിട്ട് ഒമര്‍ കുറിച്ചു. ധമാക്കയുമായി ബ്രോ ഡാഡിയെ താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ചും പോസ്റ്റിന് താഴെ കമന്റുകള്‍ കാണാം.

‘രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടന്‍.. രാജുവേട്ടന്‍ ഉയിര്‍.’ എന്ന കമന്റുമായും ഒമര്‍ ലുലു രംഗത്തെത്തി. ഒപ്പം ”ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡി കമന്റ് പറയൂ” എന്നും സംവിധായകന്‍ മറുപടിയായി കുറിച്ചു.