അടിച്ചുമോനെ!!! 25 കോടിയുടെ ഭാഗ്യവാന്‍ ഇവിടെയുണ്ട്

കേരളം ഉറ്റുനോക്കിയ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുത്തു. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചത്. 25 കോടിയുടെ ആ ഭാഗ്യവാന്‍ TJ 750605 നമ്പറിന്റെ ഉടമയാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ്…

കേരളം ഉറ്റുനോക്കിയ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുത്തു. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചത്. 25 കോടിയുടെ ആ ഭാഗ്യവാന്‍ TJ 750605 നമ്പറിന്റെ ഉടമയാണ്.

തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം 25 കോടി രൂപ അടിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നാണു ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെയാണ് ഭാഗ്യമടങ്ങിയ ടിക്കറ്റ് വിറ്റുപോയത്. ടിക്കറ്റ് വിറ്റത് തങ്കരാജനാണ്. 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തില്‍ നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക.

‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഏജന്‍സിയിലെ ടിക്കറ്റ് തീര്‍ന്നതിനാല്‍ മറ്റ് കടകളില്‍ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിലെ ടിക്കറ്റിനാണ് ഇപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇവിടുന്ന് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും തങ്കരാജന്‍ പറയുന്നു.

രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912 ആണ്. കോട്ടയത്താണ് ടിക്കറ്റ് വിറ്റത്. മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക് ലഭിക്കും ഈ നമ്പറുകള്‍ക്ക്,
TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868.

തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഓണം ബമ്പറിന്റെ ഒന്നാംസമ്മാന വിജയിയെ നറുക്കെടുത്തത്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. അറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില.

കഴിഞ്ഞവര്‍ഷം ഓണം ബമ്പര്‍വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചിരുന്നു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റുപോയി.