ഒരു രൂപയ്ക്ക് ഒരു കിറ്റ് പച്ചക്കറി. എന്താ വിശ്വാസം വരുന്നിലെ? എങ്കിൽ വിശ്വസിക്കാം. ഒരു രൂപയ്ക്ക് ഒരു കിറ്റ് പച്ചക്കറി കൊടുക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത യൂട്യൂബ് വ്ലോഗർ ആയ അൽത്താഫ്. കേരളത്തിൽ ആദ്യമായാണ് ഇത് പോലെ ഒരു രൂപയ്ക്ക് ഒരു കിറ്റ് പച്ചക്കറി കൊടുക്കുന്നത്. തന്റെ യൂട്യൂബ് ചാനൽ രണ്ടു ലക്ഷം സബ്സ്ക്രൈബേർസ് ആയതിന്റെ സന്തോഷത്തിൽ ആണ് അൽത്താഫ് ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് ആളുകൾക്ക് പച്ചക്കറി നൽകുന്നത്. ഈ ഏപ്രിൽ 9 വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്കാണ് ഓച്ചിറ പോസ്റ്റ് ഓഫീസിന് എതിർവശമുള്ള ലൈക്ക് ഡിജിറ്റൽ പ്രെസ്സിൽ വെച്ച് പച്ചക്കറി വിതരണം ചെയ്യുന്നത്. ആദ്യത്തെ ഇരുന്നൂറ് പേർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു രൂപയുമായി വരുന്ന ആദ്യ ഇരുന്നൂറ് പേർക്ക് പച്ചക്കറി കിറ്റ് നൽകുന്നതാണ്.
രണ്ടു വർഷങ്ങൾക്ക് മുന്പാണ് അൽത്താഫ് സ്വന്തമായി തന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. അൽത്താഫ് ചെയ്യുന്ന വിഡിയോകൾ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യം മുതൽ തന്നെ മികച്ച പിന്തുണയാണ് കാണികളുടെ ഭാഗത്ത് നിന്നും അൽത്താഫിന് ലഭിച്ചുകൊണ്ടിരുന്നത്. ചാനൽ വളരെ വേഗത്തിൽ ശ്രദ്ധ നേടി. അൽത്താഫ് പുറത്തിറക്കുന്ന ഓരോ വിഡിയോയും ലക്ഷക്കണക്കിന് കാണികളെയാണ് സ്വന്തമാക്കിയത്. ഇപ്പോൾ രണ്ടു ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് അൽത്താഫ്. അൽത്താഫ് വ്ലോഗ് എന്ന പേരിലാണ് അൽത്താഫ് യൂട്യൂബിൽ സജീവമായത്.
