‘വേഫെറര്‍ ഫിലിംസിന്റെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍’!!! കുറുപ്പ് എത്തിയിട്ട് ഒരുവര്‍ഷം

കോവിഡ് കാലത്ത് തിയേറ്ററുകള്‍ക്കും പൂട്ട് വീണിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിയ്യറ്റര്‍ വീണ്ടും തുറന്നത്. ഇടവേളയ്ക്ക് ശേഷം തിയ്യറ്റര്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ചിത്രമായിരുന്നു കുറുപ്പ്. കോവിഡിനെ ഭയക്കാതെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കാണാന്‍ ജനം എത്തി…

കോവിഡ് കാലത്ത് തിയേറ്ററുകള്‍ക്കും പൂട്ട് വീണിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിയ്യറ്റര്‍ വീണ്ടും തുറന്നത്. ഇടവേളയ്ക്ക് ശേഷം തിയ്യറ്റര്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ചിത്രമായിരുന്നു കുറുപ്പ്. കോവിഡിനെ ഭയക്കാതെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കാണാന്‍ ജനം എത്തി തിയ്യറ്റര്‍ നിറച്ചു.

‘കുറുപ്പ്’ തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു വര്‍ഷമായ സന്തോഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍ എന്ന് പറഞ്ഞാണ് വിശേഷിപ്പിച്ച് ദുല്‍ഖര്‍ കുറുപ്പ് എത്തിയ സന്തോഷവും കുറിച്ചത്. സിനിമയ്ക്കായി പ്രവര്‍ത്തിച്ചവര്‍ക്കും കുറുപ്പിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി പറഞ്ഞു. ബോക്സ് ഓഫീസില്‍ മെഗാ ഹിറ്റായിരുന്നു കുറുപ്പ്.

‘വേഫെറര്‍ ഫിലിംസിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍. നമ്മുടെ സ്വപ്നങ്ങളില്‍ വിശ്വസിക്കാന്‍ ധൈര്യം നല്‍കിയ സിനിമ. ഇന്ന് ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അത് പ്രേക്ഷകര്‍ക്ക് കാണിച്ചുതരുകയും ഗംഭീരമായ സിനിമാനുഭവം സമ്മാനിക്കുകയും ചെയ്യുമെന്ന് ദുല്‍ഖര്‍ പറഞ്ഞു.

കുറിപ്പിന് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ക്കും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരങ്ങള്‍ക്കും നന്ദിയും അറിയിച്ചു. സിനിമയെ സ്വീകരിച്ചതിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് സ്നേഹം. ഏറ്റവും ദുഷ്‌കരമായ ദിവസങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നതിന് അനീഷ് മോഹന്‍ എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് പ്രത്യേക നന്ദിയെന്നും ദുല്‍ഖര്‍ കുറിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞ സിനിമയാണ് കുറുപ്പ്. ദുല്‍ഖറാണ് സുകുമാരക്കുറുപ്പ് ആയെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജിതിന്‍ കെ ജോസും കഥ ഒരുക്കിയത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നുമാണ്.