പഠിപ്പിക്കുന്ന ആദ്ധ്യാപകരെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കല്ലേ, 50K കാഴ്ചക്കാരെ സ്വന്തമാക്കി 'ഓൺലൈൻ ക്ലാസ് അവസ്ഥ'! - മലയാളം ന്യൂസ് പോർട്ടൽ
Film News

പഠിപ്പിക്കുന്ന ആദ്ധ്യാപകരെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കല്ലേ, 50K കാഴ്ചക്കാരെ സ്വന്തമാക്കി ‘ഓൺലൈൻ ക്ലാസ് അവസ്ഥ’!

Oru Online Avastha

ആദ്യ ഹൃസ്വ ചിത്രം കൊണ്ട് തന്നെ യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ട ചാനൽ ആണ് കട്ട ലോക്കൽസ്. ആളുകൾ വീട്ടിൽ ബോറടിച്ചിരിക്കുന്ന ഈ ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തിയാണ് ഇവർ ഇവരുടെ ഓരോ ഷോർട്ട് ഫിലിമുകളും പുറത്തിറക്കുക. ഇവരുടെ മൂന്നാം പാതിരാ, ബാബുമാമൻ 2.0 എന്നീ ഷോർട്ട് ഫിലിമുകൾ ഇതിനോടകം തന്നെ മികച്ച സ്വീകാര്യതയാണ് കൈവരിച്ചത്. ഈ ഷോർട്ട് ഫിലിമുകൾ എല്ലാം തന്നെ ഗൂഗിൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടവും നേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ കൂട്ടായ്മയിൽ അടുത്ത ഹൃസ്വ ചിത്രവും പുറത്തിറങ്ങിയിരിക്കുകയാണ്.

Akash in Oru Online Avastha

Akash in Oru Online Avastha

ഇവർ അടുത്തിടെ പുറത്തിറക്കിയ ‘ഓൺലൈൻ ക്ലാസ് അവസ്ഥ’ എന്ന ഹൃസ്വചിത്രം ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആകുകയാണ്. ദിവസങ്ങൾക്കുള്ളി 50000 കാഴ്ചക്കാരെയാണ് ഈ ഹൃസ്വചിത്രം സ്വന്തമാക്കിയത്.  കൂടാതെ മികച്ച അഭിപ്രായങ്ങളും ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും അവരുടെ സ്വന്തം വീടുകളിൽ ഇരുന്നുകൊണ്ട് ഷൂട്ട് ചെയ്ത വീഡിയോ ക്ലിപ്പുകൾ കോർത്തിണക്കി തയാറാക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധി നേടിയ സൂരജ്ഉം പ്രധാനവേഷത്തിൽ എത്തുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

Oru Online Avastha Short Film

Oru Online Avastha Short Film

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന കലാകാരന്മാർ വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.സംവിധാനവും എഡിറ്റിങ്ങും ക്യാമറയും നിർവഹിച്ചിരിക്കുന്നത് അനൂപ് ഒ ബി ആണ്. ബിന്നി ദാസിനൊപ്പം സ്ക്രീൻ പ്ലേയും അനൂപ് നിർവഹിച്ചിരിക്കുന്നു. ആകാശ്, സൂരജ്, ബിന്നി ദാസ്, അനീഷ് കുമാരൻ, പ്രണവ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയവർ.

Trending

To Top