ഓൺലൈൻ പ്രീമിയർ ലീഗ് സെലിബ്രിറ്റി കപ്പ്; എവലൂഷൻ ഐഡിയാസ് ചാംപ്യൻമാരായി

ഓണ്‍ലൈന്‍ റൈഡേഴ്‌സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4 സെലിബ്രിറ്റി കപ്പില്‍ എവലൂഷന്‍ ഐഡിയാസ് ജേതാക്കളായി. സിനിമാ താരങ്ങളായ വിനു മോഹന്‍, നയന അനില്‍, ദ്രുവന്‍, റാം എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്കുള്ള ട്രോഫികള്‍…

ഓണ്‍ലൈന്‍ റൈഡേഴ്‌സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4 സെലിബ്രിറ്റി കപ്പില്‍ എവലൂഷന്‍ ഐഡിയാസ് ജേതാക്കളായി. സിനിമാ താരങ്ങളായ വിനു മോഹന്‍, നയന അനില്‍, ദ്രുവന്‍, റാം എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചത്. സാജു നവോദയ, ഷഫീഖ് റഹ്‌മാന്‍, സജി സുരേന്ദ്രന്‍, പ്രൊഡ്യൂസര്‍ ഡോക്ടര്‍ ബാദുഷ, ദേവ് ജി ദേവന്‍,സുദീപ് കാരാട്ട് സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമ- ടീ.വി- മാധ്യമ മേഖലയിലെ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെര്‍ട്ടേണിറ്റിയാണ് ഈ മത്സരം സംഘടിപ്പിച്ചത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ 50 കോടിയുടെ വിജയാഘോഷവും സമാപന ദിവസം നടന്നു. നടന്‍ ഉണ്ണി മുകുന്ദന്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ദേവനന്ദ, ശ്രീപത് എന്നിവര്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.

ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കൊറിയൊഗ്രാഫേഴ്സിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയാണ് എവലൂഷന്‍ ഐഡിയാസ് ചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയത്.

സ്‌കോര്‍ – എവലൂഷന്‍ ഐഡിയാസ് : 152/5 (15), കൊറിയൊഗ്രാഫേഴ്സ് : 67/9(15). ഫൈനല്‍ മത്സരത്തില്‍ 16 പന്തുകളില്‍ നിന്ന് പുറത്താക്കാതെ 44 റണ്‍സ് നേടിയ ഷോണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. കിംഗ് മേക്കേഴ്സിന്റെ നോയലാണ് മാന്‍ ഓഫ് ദി സീരീസ്. 163 റണ്‍സ് നേടിയ നോയല്‍ തന്നെയാണ് ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ പുരസ്‌കാരവും സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഐഡിയാസിലെ ബേസില്‍ മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

ഗ്രാന്റ് പ്രൊഡക്ഷന്‍സ്, സൂര്യ ഫിലിംസ്, ആര്‍ ഡി ഇമിനേഷന്‍സ്, ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സ്,സ്റ്റാര്‍ ഹോളിടെയ്‌സ്,താഹിര്‍ സിനി ടെക്‌നിക്, ബ്രിങ് ഫോര്‍ത്ത് മീഡിയ, കാസര്‍ഗോള്‍ഡ്,കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ്, സോഫ സ്റ്റോറിസ്, ഇയോണ്‍, എസ്റ്റിലോകസ്,ചായ് ചാറ്റ്, വെറൈറ്റി മീഡിയ,മിട്ടാസ്,തക്കാരം,കൈനറ്റിക് ഗ്രീന്‍, സുവി സ്‌ട്രൈക്കേഴ്‌സ്, 1000 ആരോസ്, ജിഞ്ചര്‍ മീഡിയ,ഗ്ലോബല്‍ എക്‌സ്‌പേര്‍ട്ട്‌സ്,മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ്, ടീം പ്രൊഡ്യൂസേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തത്.