ഒന്നും മാറുന്നില്ല.. - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഒന്നും മാറുന്നില്ല..

ഒന്നും മാറുന്നില്ല..

ആദ്യം നാലുകാലിൽ ഓടി നടക്കുന്ന കുരങ്ങായിരുന്നത്രേ

പിന്നീട് എപ്പോഴോ കുറച്ചുപേര് മാത്രം കൂട്ടത്തിൽ നിന്നും മാറി രണ്ടു കാലിൽ നടന്നു തുടങ്ങിയത്രേ

ആദ്യം കഷ്ട്ടപ്പെട്ടും പിന്നീട് നേരെ ഓടിയാതെ വളയാതെ നട്ടെല്ലും ഉണ്ടായെന്ന്

ആദ്യം ഒറ്റയ്ക്കും പിന്നീട് കൂട്ടമായും താമസിച്ചു

ആദ്യം കായ്കനികൾ പിന്നെ പച്ച മാംസ്യം …പിന്നെയും കഴിഞ്ഞപ്പോൾ വേവിച്ചും കഴിക്കാൻ തുടങ്ങി

ആദ്യം കണ്മുന്നിൽ കണ്ടത് പിന്നീട് സ്വന്തമായി ഉണ്ടാക്കിയത് അവർ ശീലിച്ചു തുടങ്ങി

ആദ്യത്തെ കൃഷി അവർ ആരംഭിച്ചു ….

പിന്നെ ആദ്യം ഇലകൾ കൊണ്ടും തോലുകൾ കൊണ്ടും വസ്ത്രം ഉണ്ടാക്കാൻ തുടങ്ങി …

പിന്നീട് എന്നോ അത് ശീലകളിലെക്കും പരുത്തിയിലെക്കും പിന്നെ കംബിളിയിലെക്കും ഒക്കെ വഴിമാറി ….

ആദ്യം നീട്ടി വളർത്തിയ പല്ലുകൊണ്ടും നഖം കൊണ്ടും പിന്നീട് കല്ലുകൾ കൊണ്ടും ലോഹം കൊണ്ടും ആയുധം ഉണ്ടാക്കി

കൃഷിയിടങ്ങൾ നശിച്ചു പോവാതിരിക്കാൻ അവർ അതിനടുത്തു തന്നെ കൂട്ടമായി താമസിച്ചു

അവർക്ക് ഭയമുണ്ടായിരുന്ന പ്രകൃതിയെ അവർ സ്നേഹിച്ചു ,അതിനോട് ഇങ്ങങ്ങി ജീവിച്ചു

കാറ്റിനെയും മഴയും വനത്തെയും അവർ ആരാധിച്ചു

പിന്നീട് അവരുടെ ഇടയിൽ മതങ്ങൾ ഉണ്ടായി

വിശ്വാസങ്ങൾ ഉണ്ടായി

നിറ-പ്രാദേശിക ഭേദങ്ങൾ ഉണ്ടായി

അവർ ഒരുമിച്ചു എങ്കിലും അകന്നു ജീവിച്ചു …

പിന്നീട് അവരുടെ ഇടയിൽ അധികാരങ്ങൾ വന്നു …കൂടെ ഉള്ളവർ തന്റെ കീഴിൽ എന്ന സ്ഥിതി വന്നു

അവരുടെ ഇടയിൽ പോരാട്ടങ്ങൾ ഉണ്ടായി

അവരുടെ ഇടയിൽ രാഷ്ട്രീയം ഉണ്ടായി

അവരുടെ ഇടയിൽ അതിജീവനത്തിനു എന്നതിന് അപ്പുറം ആർഭാടത്തിന് എന്ന അവസ്ഥ വന്നു

അവർ മോഹിച്ചു

ആദ്യം വായുവും

പിന്നെ വെള്ളവും

അതുമായപ്പോൾ ഭക്ഷണവും

പിന്നെ അതിജീവനം (വന്യ മൃഗങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും )

പിന്നെ സമാധാനമായി ഉറങ്ങാനോരിടം (പാർപ്പിടം)

പിന്നീട് വസ്ത്രം

അതുമായപ്പോൾ അവർ അനാവശ്യങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടി

ചോറ് കിട്ടിയപ്പോൾ വീടിനും വീട് കിട്ടിയപ്പോൾ നാടിനും നാട് കിട്ടിയപ്പോൾ എല്ലാം സ്വന്തം കാൽക്കീഴിൽ ആണെന്നും

അവർക്കിടയിൽ തമ്മിൽത്തല്ലുകൾ ഉണ്ടായി

മണ്ണിനും

പെണ്ണിനും

പണത്തിനും

ജാതിക്കും

മതത്തിനും

ഇല്ല കാരണങ്ങൾ അവസാനിക്കുന്നില്ല

അത് തുടരുന്നു …ഇന്ന് അതിന്റെ ഏറ്റവും ഭീകര മുഖം “രാഷ്ട്രീയം ” തന്നെ …

ചിന്തിക്കുക എന്തായിരുന്നു നമ്മൾ എന്ന്

നമ്മുടെ അച്ഛനെ നമുക്കറിയാം

മുത്തശ്ശനെ അറിയാം

മുതു മുത്തശ്ശനെ അറിയാമായിരിക്കും

അതിനും മുൻപുണ്ടായിരുന്നു നമ്മുട തലമുറയുടെ വേരുകൾ

എല്ലാം പോയി അവസാനം ചേർന്നത്‌ ഒരു മരത്തിൽ എങ്കിലും

വേരുകൾ(നമ്മൾ ) തമ്മിൽ വീണ്ടും കലഹിച്ചു

മരം ഒന്നുണങ്ങിയാൽ തീരും എന്നറിയാതെ ….

എന്റെ ജാതി എന്റെ മതം ഞാൻ പറയാം പക്ഷെ എന്റെ തലമുറയുടെ പാരമ്പര്യം

പറയാൻ പറഞ്ഞാൽ ഞാൻ ആശക്തയാണ് ….

ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനും ഉണ്ടായിട്ട് കാലം കുറച്ചേ ആയുള്ളൂ

അതിനു മുന്പും ഉണ്ടായിരുന്നു ഇവിടെ മനുഷ്യർ

അവർക്കേത് മതവും ജാതിയും രാഷ്ട്രീയവും ആയിരുന്നു എന്നറിയാമോ ???

ഇല്ല …. മുൻപുള്ളവർ പറഞ്ഞു തന്ന അറിവിന്‌ അപ്പുറം നമുക്കൊന്നും അറിയില്ല

അല്ലെങ്കിൽ മുത്തശ്ശിക്കതകൾക്ക് പിന്നിൽ പോകാതെ പാടെ വിശ്വസിച്ചിരുന്നു

അനുകരിച്ചിരുന്നു നമ്മൾ …അപ്പോൾ നമുക്ക് ചിന്ത ശേഷി ഉണ്ടായിരുന്നോ

അപ്പോൾ നമുക്ക് “ഞാൻ ” എന്തെന്ന് അറിയുമായിരുന്നോ …

അപ്പോൾ ഏതാണ് ഞാൻ … ഏതാണ് നീ ….

അധാർ കാർഡിലെ അഡ്രസ്‌ മാത്രമാണോ …?

കേട്ട് മടുത്തു കുടുംബ പാരമ്പര്യങ്ങളുടെ കണക്ക്….

നായരും നമ്പൂതിരിയും പുലയനും പാണനും എല്ലാം ഒരേ രക്തം തെന്നെ എന്ന് കാണാം തലമുറകൾ പിന്നിലേക്ക്‌ പോകുമ്പോൾ

(മതത്തിന് ചരിത്രത്തെ പേടിയാണ് – നെപ്പോളിയൻ )

അല്ലെങ്കിൽ എന്തിനേറെ പറയുന്നു കേട്ട് കഥ എന്തിനു നോക്കണം കുറച്ചു മുൻപ് വരെ

ഏതു നമ്പൂതിരിക്കും ഏതു ജന്മിക്കും “എന്തും ആകാം എന്ന അവസ്ഥയിൽ ആയിരുന്നില്ലേ നമ്മുടെ നാട് …പിന്നെങ്ങനെ നിങ്ങൾ പറയും ഇതാണ് എന്റെ തലമുറ എന്ന്

പിന്നെന്തിന്റെ പേരില് നിങ്ങൾ സംവരണം ഉണ്ടാക്കുന്നു

പിന്നെന്തിന്റെ പേരില് തമ്മിൽത്തല്ലുന്നു ….

ഞങ്ങൾ ജീവിക്കട്ടെ …..

നശിപ്പിക്കാതിരിക്കുക …

ഞങ്ങൾ ജീവിക്കട്ടെ ….

വഴി തടയാതിരിക്കുക ….

( ആവശ്യം കഴിഞ്ഞാൽ എല്ലാം വേസ്റ്റ് തന്നെ ….)

-Vidhya Palakkad

Join Our WhatsApp Group
Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!