‘ആ കിടക്കണത് സട കൊഴിഞ്ഞ ഒരു സിംഹമാ’; ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ ട്രെയിലര്‍

ഉണ്ണിലാലുവും ദീപ തോമസും പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സൂരജ് കെ.ആര്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാം കുമാര്‍, ഷിന്‍സ് ഷാന്‍, ജോര്‍ഡി പൂഞ്ഞാര്‍, ആദര്‍ശ് സുകുമാരന്‍, ആരോമല്‍ ദേവരാജ് എന്നിവരാണ് മറ്റഭിനേതാക്കള്‍.

സൂരജ് തന്നെയാണ് തിരക്കഥയും. നിഖില്‍ കെ.ടിയുടേതാണ് ആശയം. ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസാണ് നിര്‍മാണം. ആശംസ് എസ്.പി ഛായാഗ്രഹണവും അലോഷ്യ പീറ്റര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സുബ്രാന്റേതാണ് വരികള്‍. അലോഷ്യ പീറ്റര്‍, ലക്ഷ്മി പ്രിയ എന്നിവരാണ് ഗായകര്‍. എഡിറ്റിങ് നബു ഉസ്മാന്‍.

Previous article‘ആത്മഹത്യ ചെയ്തത് ചതിച്ചവനല്ല, ചതിക്കപ്പെട്ടവനാണ്’ തീര്‍പ്പ് ട്രെയ്‌ലര്‍
Next articleഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീ- വീഡിയോ വൈറല്‍