‘ഒരു മജ്‌നുവായി’; പ്രണയം തുളുമ്പുന്ന കാശ്മീര്‍- ശ്രദ്ധേയമായി മ്യൂസിക് ആല്‍ബം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ‘ജുനൂന്‍’ മ്യൂസിക് ആല്‍ബം. ‘ഒരു മജ്‌നുവായി’ എന്നു തുടങ്ങുന്ന ഗാനം പ്രണയത്തിന്റെ കാശ്മീര്‍ കാഴ്ചകളുമായി ഒരുക്കിയിരിക്കുന്നു. ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐഫോണിലാണ് ഈ ആല്‍ബം മുഴുവനും…

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ‘ജുനൂന്‍’ മ്യൂസിക് ആല്‍ബം. ‘ഒരു മജ്‌നുവായി’ എന്നു തുടങ്ങുന്ന ഗാനം പ്രണയത്തിന്റെ കാശ്മീര്‍ കാഴ്ചകളുമായി ഒരുക്കിയിരിക്കുന്നു. ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐഫോണിലാണ് ഈ ആല്‍ബം മുഴുവനും ചിത്രീകരിച്ചതെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അശ്വിന്‍ കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ജീവിതയാത്രയുടെ ഏതോ നിമിഷങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ പൂര്‍വ്വകാല കാമുകിയെ തേടി അയാള്‍ കാശ്മീരില്‍ എത്തുന്നു. അവളെ കണ്ടെത്തിയെങ്കിലും അവള്‍ക്ക് തന്നെ ഓര്‍മ്മയില്ല എന്ന തിരിച്ചറിവ് അയാളെ തളര്‍ത്തുന്നു. അവളിലൂടെ നടന്നു നീങ്ങി നീയും ഞാനും ഒന്നാണെന്ന തിരിച്ചറിവിലൂടെ നീയില്ലാതെ ഞാനില്ലെന്ന തിരിച്ചറിവിലൂടെ അവളില്‍ അലിഞ്ഞു ചേര്‍ന്ന് അയാള്‍ ഇല്ലാതാകുന്നു. ജോസഫും നന്ദനയുമാണ് ഗാനരംഗങ്ങളിലെത്തുന്നത്.

മനോഹരമായ വരികള്‍ അബി അബ്ബാസ് ആണ് എഴുതിയിരിക്കുന്നത്. സംഗീത സംവിധാനവും നിര്‍മ്മാണവും പ്രകാശ് അലക്‌സ് ആണ്. ലാല്‍ കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പിന്നണിയില്‍ പ്രകാശ് അലക്‌സും പാടുന്നുണ്ട്. എഞ്ചിനീര്‍ഡ്: ശ്യാംജിത്ത് വെള്ളോറ, സ്റ്റുഡിയോസ്: അല്‍ക്ക, സപ്ത റെക്കോര്‍ഡ്‌സ്, മിക്‌സഡ് & മാസ്‌റ്റേര്‍ഡ്: അംജു പുളിക്കന്‍, ഛായാഗ്രഹണം, എഡിറ്റിംഗ്, ഡിഐ: സാജുമോന്‍, സപ്ത റെക്കോര്‍ഡ്‌സ്, കോസ്റ്റിയൂം: ഗ്ലാന്‍സ്, കൊച്ചി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: നന്ദന കൃഷ്ണ, ഫിനാന്‍സ് മാനേജര്‍: സജിത്ത് പി.വൈ, നന്ദി: ഐജാസ്, ശ്രീനഗര്‍