ഒരു ഓൺലൈൻ അവസ്ഥ: ലോക്ക് ഡൗണിൽ ട്രെൻഡിങ്ങായി ഒരു ഓൺലൈൻ ക്ലാസ് അപാരത! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു ഓൺലൈൻ അവസ്ഥ: ലോക്ക് ഡൗണിൽ ട്രെൻഡിങ്ങായി ഒരു ഓൺലൈൻ ക്ലാസ് അപാരത!

Oru Online Avastha Short Film

ആദ്യ ഹൃസ്വ ചിത്രം കൊണ്ട് തന്നെ യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ട ചാനൽ ആണ് കട്ട ലോക്കൽസ്. ആളുകൾ വീട്ടിൽ ബോറടിച്ചിരിക്കുന്ന ഈ ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തിയാണ് ഇവർ ഇവരുടെ ഓരോ ഷോർട്ട് ഫിലിമുകളും പുറത്തിറക്കുക. ഇവരുടെ മൂന്നാം പാതിരാ, ബാബുമാമൻ 2.0 എന്നീ ഷോർട്ട് ഫിലിമുകൾ ഇതിനോടകം തന്നെ മികച്ച സ്വീകാര്യതയാണ് കൈവരിച്ചത്. ഈ ഷോർട്ട് ഫിലിമുകൾ എല്ലാം തന്നെ ഗൂഗിൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടവും നേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ കൂട്ടായ്മയിൽ അടുത്ത ഹൃസ്വ ചിത്രവും പുറത്തിറങ്ങിയിരിക്കുകയാണ്.

Akash in Oru Online Avastha

Akash in Oru Online Avastha

ഈ ലോക് ഡൗൺ കാലത്ത് വളരെയേറെ പ്രചാരത്തിൽ ഉള്ള ഒന്നാണ് ഓൺലൈൻ ക്ലാസുകൾ. ഈ ഓൺലൈൻ ക്ലാസും ഇതിനെ ബന്ധപ്പെട്ട വിഷയങ്ങളും നർമ്മത്തിൽ ചാലിച്ച് തയാറാക്കിയിരിക്കുന്ന ഒരു ഓൺലൈൻ അവസ്ഥ എന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. മികച്ച പ്രേക്ഷക പിന്തുണയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും അവരുടെ സ്വന്തം വീടുകളിൽ ഇരുന്നുകൊണ്ട് ഷൂട്ട് ചെയ്ത വീഡിയോ ക്ലിപ്പുകൾ കോർത്തിണക്കി തയാറാക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധി നേടിയ സൂരജ്ഉം പ്രധാനവേഷത്തിൽ എത്തുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

Oru Online Avastha

Oru Online Avastha

ചിത്രം പുറത്തിറങ്ങിയതിന് ശേഷം മികച്ച അഭിപ്രായമാണ് ഈ ഹൃസ്വ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവർക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന കലാകാരന്മാർ വളരെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.സംവിധാനവും എഡിറ്റിങ്ങും ക്യാമറയും നിർവഹിച്ചിരിക്കുന്നത് അനൂപ് ഒ ബി ആണ്. ബിന്നി ദാസിനൊപ്പം സ്ക്രീൻ പ്ലേയും അനൂപ് നിർവഹിച്ചിരിക്കുന്നു. ആകാശ്, സൂരജ്, ബിന്നി ദാസ്, അനീഷ് കുമാരൻ, പ്രണവ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയവർ.

ഒരു ഓൺലൈൻ അവസ്ഥ

 

Join Our WhatsApp Group

Trending

To Top
Don`t copy text!