അക്ഷരപ്പിശക്: ഒരു താത്വിക അവലോകനത്തിന് കിട്ടിയത് എട്ടിന്റെ പണി: നിരാശയോടെ ആരാധകര്‍

നവാഗതനായ അഖില്‍ മരക്കാര്‍ സംവിധാനം ചെയ്ത പൊളിട്ടിക്കല്‍ സറ്റൈര്‍ ചിത്രം ഒരു താത്വിക അവലോകനം തിയേറ്റര്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒ. ടി ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജോജു ജോര്‍ജ്ജ് നായകനായ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര…

നവാഗതനായ അഖില്‍ മരക്കാര്‍ സംവിധാനം ചെയ്ത പൊളിട്ടിക്കല്‍ സറ്റൈര്‍ ചിത്രം ഒരു താത്വിക അവലോകനം തിയേറ്റര്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒ. ടി ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജോജു ജോര്‍ജ്ജ് നായകനായ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഒ.ടി.ടി റിലീസിലൂടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നത്.

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കഴിഞ്ഞ ദിവസം ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്‌തെങ്കിലും പ്രതീക്ഷതിനേക്കാള്‍ വിപരീതമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പക്ഷേ അത് ചിത്രം കാണാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ആയിരുന്നു എന്നുമാത്രം.

ചിത്രത്തിന്റെ ഒ. ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചത് സംവിധായകന്‍ ആണെങ്കിലും, റിലീസിന് പ്രൊമോഷന്‍ ലഭിച്ചത് അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതായി അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

റിലീസ് വാര്‍ത്ത അറിഞ്ഞതോടെ പ്രേക്ഷകര്‍ ഒ. ടി ടിയില്‍ ചിത്രം സെര്‍ച്ച് ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പലരും ശ്രമം ഉപേക്ഷിച്ചപ്പോള്‍ മറ്റ് ചിലര്‍ പരാതിയുമായി ഫെയ്‌സ്ബുക്കില്‍ എത്തി. ഇതോടെയാണ് ചിത്രം അപ്‌ലോഡ് ചെയ്തതിലെ പിശക് അണിയറ പ്രവര്‍ത്തകര്‍ കെണ്ടെത്തിയത്. ചിത്ത്രതിന്റെ പേര് ഇംഗ്ലീഷില്‍ നല്‍കിയപ്പോള്‍ ‘വി’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകവം ‘ഡബ്്യു’ ആണ് നല്‍കിയിരുന്നത്. ഇതോടെ ‘വി’ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തവര്‍ക്ക് നിരാശ ആയിരുന്നു ഫലം.

എന്നാല്‍ പ്രശ്‌നം ഒ. ടി ടി അധികൃതരെ അറിയിച്ചതായും പ്രശ്‌നം പരിഹരിച്ചതായും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം, സ്‌പെല്ലിങ്ങിലെ തെറ്റ് കണ്ടെത്തിയ ചിലര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് ടെലഗ്രാമില്‍ അടക്കം പ്രചരിപ്പിച്ച് തുടങ്ങിയിരുന്നു. ഒ ടി ടിയില്‍ കാണാന്‍ സാധിക്കാതിരുന്ന പലരും ഇതിനോടകം ചിത്രം ടെലഗ്രാമിലൂടെ ഡൗണ്‍ലോട് ചെയ്ത് കണ്ടിരിക്കാം എന്നാണ് വിലയിരുത്തല്‍.