കണ്ണും കണ്ണും നോക്കി വിക്രവും പാ രഞ്ജിത്തും!!! ‘തങ്കലാന്‍’ പുതിയ പോസ്റ്റര്‍

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തങ്കലാന്‍’. ചിത്രത്തില്‍ വിക്രമാണ് നായകന്‍. വിക്രം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തങ്കലാന്റെ’ പുതിയ പോസ്റ്റര്‍…

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തങ്കലാന്‍’. ചിത്രത്തില്‍ വിക്രമാണ് നായകന്‍. വിക്രം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തങ്കലാന്റെ’ പുതിയ പോസ്റ്റര്‍ സംവിധായകന്‍ പാ രഞ്ജിത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് പുറത്തുവിട്ടിരിക്കുന്നത്. വിക്രവും പാ രഞ്ജിത്തും ഒന്നിച്ചുള്ളതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ് നിര്‍വഹിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാണം കെ ഇ ജ്ഞാനവേല്‍ രാജയാണ്. കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവമാണ് ചിത്രം.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നത്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.