‘ചിത്രത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നത് അതിന്റെ തിരക്കഥയാണ്’ പടയെ കുറിച്ച് പാ രഞ്ജിത്ത്

കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രം പട തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പടയ്ക്ക് പ്രശംസയുമായി സംവിധായകന്‍ പാ രഞ്ജിത്തും…

pa-renjith about pada movie

കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രം പട തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പടയ്ക്ക് പ്രശംസയുമായി സംവിധായകന്‍ പാ രഞ്ജിത്തും രംഗത്തെത്തി.

ട്വിറ്ററിലൂടെയാണ് പാ രഞ്ജിത്ത് തന്റെ പ്രശംസ അറിയിച്ചത്. ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ നമ്മള്‍ പൊരുതണമെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നത് അതിന്റെ തിരക്കഥയാണെന്നും യഥാര്‍ത്ഥ സംഭവങ്ങളെ ഒരു വിട്ടുവീഴ്ചയും വരുത്താതെ ചിത്രീകരിച്ചിട്ടുണ്ടെന്നും, ഇത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമരചരിത്രത്തില്‍ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയ്യങ്കാളിപ്പട നടത്തിയ യഥാര്‍ഥത്ത സമരത്തെ ആസ്പദമാക്കിയാണ് പട ഒരുക്കിയിരിക്കുന്നത്. വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.