പാപ്പന്റെ ജിസിസി ബുക്കിംഗ് ആരംഭിച്ചു..! സുരേഷേട്ടാ ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് ആരാധകര്‍!

സുരേഷ് ഗോപി ചിത്രം പാപ്പന്‍ കേരളത്തില്‍ ഹിറ്റായി മാറിയതോടെ പ്രവാസി മലയാളികള്‍ക്കുള്ള സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ പാപ്പന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ വന്‍ വിജയമായി മാറിയ പാപ്പന്‍ ഇപ്പോഴിതാ ജിസിസിയിലും റിലീസ്…

സുരേഷ് ഗോപി ചിത്രം പാപ്പന്‍ കേരളത്തില്‍ ഹിറ്റായി മാറിയതോടെ പ്രവാസി മലയാളികള്‍ക്കുള്ള സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ പാപ്പന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ വന്‍ വിജയമായി മാറിയ പാപ്പന്‍ ഇപ്പോഴിതാ ജിസിസിയിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഗള്‍ഫ് മേഖലകളില്‍ ചിത്രം ആഗസ്റ്റ് നാല് മുതലാണ് പ്രദര്‍ശനം തുടങ്ങുക… സിനിമയ്ക്ക് വേണ്ടിയുള്ള അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഈ വിവരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

പ്രദര്‍ശനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ തന്നെ 11 കോടിയില്‍ അധികം നേടിയ സിനിമ ഇതിനോടകം തന്നെ ഹിറ്റായി മാറുകയാണ്. സുരേഷ്‌ഗോപിക്ക് കിട്ടിയ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പാപ്പന്‍ സിനിമ നേടിക്കൊടുത്തത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ പാപ്പന്‍ ഗള്‍ഫ് മേഖലകളിലേക്കും എത്തുകയാണ്.

സലാംകാശ്മീര്‍ എന്ന സിനിമയ്ക്ക് ശേഷം ജോഷിയും സുരേഷ്‌ഗോപിയും ഒന്നിച്ച സിനിമയായത് കൊണ്ട് തന്നെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളായിരുന്നു ഈ സിനിമയ്ക്കായി ഉള്ളത്. ഒരുപാട് പ്രേത്യകതകള്‍ നിറഞ്ഞ ഈ സിനിമ കണ്ടതോടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സും നിറഞ്ഞിരുന്നു, ഇപ്പോള്‍ ജിസിസിയില്‍ എത്തുന്ന പാപ്പന്റെ പ്രദര്‍ശനത്തിനായാണ് പ്രവാസി മലയാളികള്‍ കാത്തിരിക്കുന്നത്..

ഇനി പാപ്പന്റെ ആറാട്ട് അവിടെ.. ഇനി ഞങ്ങള്‍ പ്രവാസികളുടെ ടൈം, പ്രിയപ്പെട്ട സുരേഷേട്ടന്റെ പാപ്പന് സ്വാഗതം.. എന്നെല്ലമാണ് സിനിമയെ വരവേല്‍ക്കാന്‍ ഒരുങ്ങി ആരാധകര്‍ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തില്‍ എത്തിയ അദ്ദേഹത്തിന്റെ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രം മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.