ഇനിയങ്ങോട്ട് നടനില്‍ നിന്ന് പതിയെ താരത്തിലേക്ക് ഗോകുല്‍ മാറുന്ന വര്‍ഷങ്ങള്‍…! മൈക്കിളിനെ കാത്ത് പ്രേക്ഷകര്‍!!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ്‌ഗോപി ചിത്രം പാപ്പന്‍ ജൂലൈ 29ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഗോകുല്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി തന്റെ പാപ്പന്‍ സിനിമയിലെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഗോകുല്‍ അവതരിപ്പിക്കുന്നത്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുന്ന ജോഷി സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ സുരേഷ് ഗോപി എന്ന നടന്റെ ഒരു വരന്‍ തിരിച്ചു വരവ് തന്നെയാണ് വീണ്ടും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിന് മറ്റൊരു ഉദാഹരണമാണ് കാവല്‍ എന്ന സിനിമ. ഇപ്പോഴിതാ അച്ഛന്‍ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് എത്തുന്ന സിനിമ കൂടി ആയത് കൊണ്ടുതന്നെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ്.

ഈ സിനിമയിലെ ഗോകുലിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോകുല്‍ കഴിവുള്ള നടനാണ്…..നല്ല ഉശിരന്‍ ആക്ഷന്‍ പടങ്ങള്‍ ചെയ്യാന്‍ പറ്റിയ ചെറുപ്പക്കാരന്‍…..നല്ല കഥാപാത്രങ്ങള്‍ ഇനിയും ലഭിക്കട്ടേ.. എന്നാണ് ആരാധകര്‍ ഗോകുലിന് ആശംസകള്‍ നേര്‍ന്ന് പറയുന്നത്. നടനില്‍ നിന്നു പതിയെ താരത്തിലേക്ക് ഗോകുല്‍ മാറുന്ന വര്‍ഷങ്ങളാണ് ഇനി മുന്നില്‍ ഉള്ളതെന്നും പ്രേക്ഷകര്‍ പറയുന്നു.

അതേസമയം, ‘പാപ്പന്‍’ ജൂലൈ 29ന് ലേകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുകയാണ്. മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി എത്തുന്ന ഈ സിനിമയെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സുരേഷ് ഗോപി ആരാധകര്‍.

Previous articleകട്ടകലിപ്പില്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍!! ഇങ്ങനെ ചെയ്യല്ലേ എന്ന് ആരാധകര്‍!!
Next article‘നായകനേക്കാള്‍ ഇഷ്ടപ്പെട്ടത് മമ്മൂട്ടിയെ’; ഏജന്റ് ടീസര്‍ കണ്ട തെലുങ്ക് പേക്ഷകര്‍ക്ക് പറയാനുള്ളത്