‘പടച്ചോനേ..!! ഇങ്ങള് കാത്തോളീ’…!! പാക്കപ്പായി..!!

യുവതാര നിരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ശ്രീനാഥ് ഭാസി. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിന്ന അദ്ദേഹം.. ഇനിയൊരു തിരിച്ചു വരവ് വേണോ എന്ന്‌പോലും ചിന്തിച്ചിരുന്നുവത്രെ. അന്ന് അഭിനയം വിട്ട് വിദേശത്ത് പോയി ജോലി ചെയ്യാന്‍ തിരുമാനിച്ച നടനെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിച്ചത്, അദ്ദേഹത്തെ തേടി വന്ന നല്ല കഥാപാത്രങ്ങളാണ്. ശ്രീനാഥ് തന്നെ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ മലയാള സിനിമയുടെ തന്നെ യൂത്ത് ഐക്കണ്‍ ആയി

മാറുകയാണ് താരം. ഭീഷ്മ പര്‍വ്വം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ശ്രീനാഥ് ഭാസി നാകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീ ആണ്… സിനിമയുടെ ചിത്രീകണം കഴിഞ്ഞ വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശ്രീനാഥ് ഭാസി അധ്യാപക വേഷത്തില്‍ എത്തുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടെന്‍മെന്റ് ആയാണ് ഒരുങ്ങുന്നത്.

Sreenath Bhasi (3)

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി-ആന്‍ ശീതള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗ്രേസ് ആന്റണി, രസ്ന പവിത്രന്‍, അലെന്‍സിയര്‍, ജോണി

ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, കൂടാതെ നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്.

 

Previous articleകുതിരവട്ടം പപ്പുവിനെ ഒഴിവാക്കണം എന്ന് പറഞ്ഞു..! പൂനെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍പോലും പഠിച്ചിട്ടില്ലാത്ത ആ സംവിധായകന്‍..!!
Next articleതുടക്കകാലത്തെ യാഷിന്റെ പ്രതിഫലം ഇത്രമാത്രം..!! അവസരങ്ങള്‍ നിരസിച്ച നടന്‍..!!