‘പടച്ചോനേ ഇങ്ങള് കാത്തോളീ’… ശ്രീനാഥ് ഭാസി ചിത്രം തീയറ്ററുകളിലേക്ക്!

വീണ്ടുമൊരു ശ്രീനാഥ് ഭാസി ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ സിനിമ റീലിസിന് ഒരുങ്ങുകയാണ്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന…

വീണ്ടുമൊരു ശ്രീനാഥ് ഭാസി ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ സിനിമ റീലിസിന് ഒരുങ്ങുകയാണ്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ നര്‍മ്മത്തിനും പ്രണയത്തിനും ഏറെ പ്രാധാനം നല്‍കിയിട്ടുണ്ട്. ബിജിത്ത് ബാലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് ശ്രീനാഥ് ഭാസിയുടെ പടച്ചോനേ ഇങ്ങള് കാത്തോളീ… എന്ന ചിത്രം. പ്രഖ്യാപനം മുതല്‍ തന്നെ സിനിമയുടെ പേരും പോസ്റ്റും എല്ലാം ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി സിനിമയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് സിനിമ റീലിസിന് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ എല്ലാം അണിനിരക്കുന്നുണ്ട്. ആന്‍ ശീതള്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍,

മൃദുല തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്‌മാന്‍ ആണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു പ്രസാദ് ആണ് ഛായാഗ്രഹണം. ചട്ടമ്പി എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസിയുടേതായി എത്തുന്ന അടുത്ത തീയറ്റര്‍ റിലീസാണ് പടച്ചോനേ ഇങ്ങള് കാത്തോളീ.

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസില്‍ താരത്തെ സിനിമാ രംഗത്ത് നിന്ന് കുറച്ച് നാളത്തേക്ക് വിലക്കിക്കൊണ്ട് നടപടി വന്നിരുന്നു..ഇതോടെ കമ്മിറ്റ് ചെയ്ത് സിനിമകള്‍ ചെയ്യാന്‍ മാത്രമായിരുന്നു താരത്തിന് അനുമതി ഉണ്ടായിരുന്നത്.