‘പാര്‍ട്ടീന്റെ കൊടി പിടിച്ചിട്ട് ഒരു സേവ് ദ ഡേറ്റ്’!! പടച്ചോനെ ഇങ്ങള് കാത്തോളീ… രണ്ടാമത്തെ ടീസറും എത്തി

ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ശ്രീനാഥ് ഭാസി ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളീ. ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയുടെ പോസ്റ്ററും ടീസറുകളും എല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ അടുത്ത ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

വളരെ രസകരമായി ഒരുക്കിയ രണ്ടാം ടീസറും ശ്രദ്ധ നേടുകയാണ്.. ഇതോടെ സിനിമ പ്രേക്ഷകരെ രസിപ്പിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒന്നുകൂടി ഉറപ്പ് നല്‍കുന്നു. ചിത്രം നവംബര്‍ 24ന് ആണ് തിയറ്ററുകളില്‍ എത്തുക. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുമ്പോള്‍.. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ,

രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിത് ബാല സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രദീപ് കുമാര്‍ കാവുംതറ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നു.

ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

Nikhina