സൂരജ് പോയതോടെ പരമ്പരയുടെ കഷ്ടകാലവും തുടങ്ങി!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോട് മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആണ് പാടാത്ത പൈങ്കിളി. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ.…

padatha painkil news

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോട് മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആണ് പാടാത്ത പൈങ്കിളി. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ. എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ റേറ്റിങ്ങിൽ ഉണ്ടായിട്ടില്ല. എല്ലാ തവണയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ മത്സരിക്കുന്നത് സാന്ത്വനം സീരിയലും കുടുംബ വിളക്കും ആയിരുന്നു. ഇവർ തമ്മിൽ ആയിരുന്നു മത്സരം നടന്നു കൊണ്ടിരുന്നത്. മുൻപത്തെ ആഴ്ചത്തെ ടി ആർ പി റേറ്റിങ്ങിൽ കുടുംബ വിളക്ക് ആയിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. എന്നാൽ സ്വാന്തനത്തെയും കുടുംബ വിളക്കിനെയും പിന്നിൽ ആക്കിക്കൊണ്ട് പാടത്ത പൈങ്കിളി ആണ് കഴിഞ്ഞ റേറ്റിങ് ലിസ്റ്റിൽ മുൻപന്തിയിൽ നിന്നിരുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഏറ്റവും പുതിയ ടി ആർ പി റേറ്റിങ്ങിൽ പാടാത്ത പൈങ്കിളിക്ക് വലിയ അടിയാണ് കിട്ടിയിരിക്കുന്നത്. ഒന്നാം നിരയിൽ നിന്നിരുന്ന പരമ്പര ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് പിന്തള്ള പെട്ടിരിക്കുകയാണ്. സംഭവ ബഹുലമായ രംഗങ്ങളിൽ കൂടിയാണ് കഴിഞ്ഞ ആഴ്ച പരമ്പര കടന്നു പോയത്. പരമ്പരയിലെ നായകനായ ദേവയായി എത്തിയത് സൂരജ് ആയിരുന്നു. എന്നാൽ സൂരജിന്റെ അപ്രതീക്ഷിതമായ പിന്മാറ്റം വലിയ തിരിച്ചടിയാണ് പരമ്പരയ്ക്ക് ഉണ്ടാക്കിയത്. സൂരജിന് പകരം എത്തിയ താരത്തെ ദേവയായി ഇത് വരെ പ്രേഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ടിആർ പി റേറ്റിങ്ങിൽ ഉണ്ടായ ഈ തിരിച്ചടി.

ചില ആരോഗ്യ പ്രേഷണങ്ങളെ തുടർന്നാണ് സൂരജ് പിന്മാറിയിരുന്നത്. എന്നാൽ സൂരജ് പിന്മാറിയതോടെ കടുത്ത നിരാശയിൽ ആണ് പ്രേക്ഷകർ. ഇപ്പോൾ വീണ്ടും ദേവയായി സൂരജിനെ തന്നെ തിരിച്ച് കൊണ്ടുവരണം എന്ന ആവിശ്യം ശക്തമാക്കിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന പ്രോമോ വീഡിയോകളിൽ എല്ലാം സൂരജിനെ തിരിച്ച് കൊണ്ട് വരണം എന്ന ആവിശ്യം ഉന്നയിച്ചാണ് ആരാധകർ എത്തുന്നത്. സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ സൂരജിനെ തിരിച്ച് കൊണ്ടുവരണം എന്ന ആവിശ്യം ഉന്നയിച്ചിരിക്കുകയാണ്. കടുത്ത വിമർശനങ്ങൾ ആണ് ഇപ്പോൾ പരമ്പരയ്ക്ക് എതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സൂരജ് തിരിച്ച് വന്നാലേ ഇനി ഈ പരമ്പര രക്ഷപ്പെടൂ എന്നാണ് പ്രേക്ഷകരിൽ പലരും പറയുന്നത്.