ഇനിയും പടവെട്ട് തുടർന്ന് കൊണ്ടേയിരിക്കും; നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

നവാഗതനായ ലിജു കൃഷണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി, നിവിൻ പോളി നായകനായി എത്തുന്ന സിനിമയുടെ നിര്മ്മാണം നിര്വ്വഹിക്കുന്നത് സണ്ണി വെയ്ൻ ആണ്. സംഘര്‍ഷം… പോരാട്ടം… അതിജീവനം……

padavett-first-look-poster

നവാഗതനായ ലിജു കൃഷണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി, നിവിൻ പോളി നായകനായി എത്തുന്ന സിനിമയുടെ നിര്മ്മാണം നിര്വ്വഹിക്കുന്നത് സണ്ണി വെയ്ൻ ആണ്. സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും… എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് ഇറങ്ങിയിരിക്കുന്നത്. കര്ഷകരോടൊപ്പം നിൽക്കുന്ന നിവിൻ പോളിയെ ആണ് ചിത്രത്തിൽ കാണുന്നത്.

പോരാട്ട വീര്യത്തിൽ തീഷ്ണത ഏന്തിയ കണ്ണുകളുമായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിൽ കൂടി പ്രേക്ഷര്ക്ക് പരിചിതമായ അതിഥി ബാലൻ ആണ് ചിത്രത്തിൽ നായ്കായി എത്തുന്നത്. ചിത്രത്തിൽ മജ്നു വാരിയറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവിനൊപ്പം ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയ രാഘവൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

https://www.facebook.com/NivinPauly/posts/3015245705211685

ചിത്രത്തിൽ അൻവർ അലിയുടെ വരികൾക്ക് 96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ഗോവിന്ദ് മേനോൻ ആണ് ഈണം നൽകുന്നത്. ക്യാമെറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോൻ, എഡിറ്റിംഗ് ഷഫീക് മുഹമ്മദലി. സൗണ്ട് ഡിസൈനർ രംഗനാഥ്‌ അലി തുടങ്ങിയവർ ആണ്.