ഗീതു മോഹൻദാസാണ് വില്ലൻ ,ഡബ്ല്യുസിസി സത്യം അറിയണം; പരാതിയുമായി പടവെട്ട് ടീം

കഴിഞ്ഞ ദിവസം ഡബ്ല്യുസിസി പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ രംഗത്ത്. പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന്…

കഴിഞ്ഞ ദിവസം ഡബ്ല്യുസിസി പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ രംഗത്ത്. പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കണെന്ന് പടവെട്ടിന്റെ അണിയറപ്രവർത്തകർ ആവശ്യപ്പെട്ടു.

തികച്ചും ഏകപക്ഷീയമായിട്ടാണ് ഡബ്ല്യുസിസി ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്നും പടവെട്ടിന്റെ അണിയറപ്രവർത്തകരോട് ചർച്ച ചെയ്യാതെയാണ് ഇക്കാര്യം പറഞ്ഞതെന്നും അവർ വ്യക്തമാക്കി. ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കണമെന്നും ഡബ്ല്യുസിസിയോട്‌ അണിയറപ്രവർത്തകർ പറഞ്ഞു.

ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ , അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുത്തുന്നത് ഡബ്ല്യുസിസിയൂിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷ കൂടിയാണ്.ഒരു പുതുമുഖ സംവിധാനകനിൽ ഗീതുമോഹൻദാസ് നിരവധി വർഷങ്ങളായി നടത്തുന്ന പീഡനങ്ങളുടെയും വേട്ടയാടലിന്റെയും സത്യങ്ങൾഅടങ്ങിയ പരാതിയും ഇതിൽ കൂട്ടിച്ചേർക്കുന്നു.പ്രിവിലേജ് ഉള്ളവർക്ക് സത്യത്തിന്റെ കുത്തകയുണ്ട് എന്ന നുണക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.


കുറിപ്പിന്റെ ഇൻസ്റ്റഗ്രം പോസ്റ്റ് ചുവടെ കൊടുക്കുന്നു

 

View this post on Instagram

 

A post shared by Padavettu Movie (@padavettumovie)