എത്ര വലിയ ഗ്ലാമറസ് വേഷങ്ങൾ ഇട്ട് നടന്നാലും അവിടെ ആരും തുറിച്ച് നോക്കില്ല!

തന്റെ അമേരിക്കൻ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പത്മപ്രിയ. സിനിമ ജീവിതത്തിൽ കുറച്ച് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തനിക് താൽപ്പര്യം ആയിരുന്നുവെന്നും എന്നാൽ തനിക്ക് ലഭിച്ചതൊക്കെ കൂടുതലും മുതിർന്ന ‘അമ്മ വേഷങ്ങൾ ആയത് കൊണ്ട്…

Padmapriya about USA

തന്റെ അമേരിക്കൻ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പത്മപ്രിയ. സിനിമ ജീവിതത്തിൽ കുറച്ച് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തനിക് താൽപ്പര്യം ആയിരുന്നുവെന്നും എന്നാൽ തനിക്ക് ലഭിച്ചതൊക്കെ കൂടുതലും മുതിർന്ന ‘അമ്മ വേഷങ്ങൾ ആയത് കൊണ്ട് പ്രായത്തിനൊത്ത വേഷങ്ങൾ ഒന്നും അധികം ലഭിച്ചില്ല. എങ്കിൽ ഈ വിഷമം മാറിയത് അമേരിക്കയിൽ എത്തിയതിനു ശേഷമാണ് മാറിയതെന്നാണ് താരം പറയുന്നത്. നമ്മുടെ നാട്ടിൽ ആണെങ്കിൽ അൽപ്പം ഗ്ലാമറസ് വേഷങ്ങൾ ധരിച്ചാൽ വിമർശനങ്ങളും തുറിച്ചു നോട്ടവും ആണ്. എന്നാൽ ഇവിടെ അങ്ങനെ അല്ല. എത്ര ഗ്ലാമറസ് വേഷങ്ങൾ ധരിച്ചാലും നമ്മളെ ശ്രദ്ധിക്കാനും തുറിച്ചു നോക്കാനും ആരും വരില്ല.
അമേരിക്ക ശരിക്കും തന്നെ വ്യക്തിപരമായി സ്വാധീനിച്ചെന്നാണ് പദ്മപ്രിയ പറയുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ കുറച്ച് ഗ്ലാമറസ് വേഷങ്ങൾ ധരിച്ച് അഭിനയിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടന്നില്ല. ഇപ്പോഴാണ് ആ ആഗ്രഹങ്ങൾ എല്ലാം ഞാൻ നിറവേറ്റുന്നത്. പക്ഷെ സിനിമയിൽ അല്ല, പകരം ജീവിതത്തിൽ ആണ് ഇത്തരം വസ്ത്രങ്ങൾ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ധരിക്കാൻ തനിക്ക് സ്വാതന്ത്രം കിട്ടിയത്. നമ്മൾ നമ്മുടെ നാട്ടിൽ ജീവിച്ച ജീവിത രീതിയെ അല്ല ഇവിടെ. തികച്ചും മറ്റൊരു ലോകം തന്നെയാണ് ഇവിടം.
നമ്മുടെ നാട്ടിൽ പഠിക്കാനായി കുട്ടികൾ എന്നും സ്കൂളിൽ പോകണമെന്നത് വളരെ നിർബന്ധമുള്ള ഒരു കാര്യമാണ്. എന്നാൽ അവിടെയൊന്നും ക്ലാസ്സിൽ പോകണമെന്നു നിര്ബന്ധമില്ല. മാത്രവുമല്ല സെൽഫ് ഡിസ്‌കവറി പ്രോസസ്സ് ആണെന്നും താരം പറഞ്ഞു. മലയാളം സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ നായികമാർ നായകന്മാരോടൊപ്പവും, സംവിധായകരോടൊപ്പവും കിടന്നു കൊടുക്കേണ്ട അവസ്ഥയെകുറിച് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ സിനിമ ജീവിതത്തിൽ ഇത് വരെ തനിക്ക് അത്തരം ഒരു മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും കാസ്റ്റിംഗ് കൗച്ച് എന്നൊന്ന് തനിക്ക് ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.