പത്താന്‍ കണ്ട് സന്തോഷം അടക്കാനാവാതെ പത്മപ്രിയ!! ഇതിന് മുമ്പ് ഇതുപോലെ ആവേശം കൊണ്ടത് മമ്മൂട്ടി ചിത്രത്തിനെന്ന് താരം

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്റെ തിരിച്ചുവരവിന് വന്‍ വരവേല്‍പ് നല്‍കിയിരിക്കുകയാണ് ബോളിവുഡ് ലോകം. പ്രതീക്ഷയൊന്നും തെറ്റിക്കാതെ പത്താന്‍ ചിത്രം മികച്ച പ്രതികരണം നേടി നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. നിരവധി പേരാണ്…

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്റെ തിരിച്ചുവരവിന് വന്‍ വരവേല്‍പ് നല്‍കിയിരിക്കുകയാണ് ബോളിവുഡ് ലോകം. പ്രതീക്ഷയൊന്നും തെറ്റിക്കാതെ പത്താന്‍ ചിത്രം മികച്ച പ്രതികരണം നേടി നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിക്കുന്നത്.

ഇപ്പോഴിതാ പത്താന്‍ ഫസ്റ്റ് ഷോ കണ്ട് സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി പത്മപ്രിയ. ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസിലെത്തിയാണ് പത്മപ്രിയ സിനിമ കണ്ടത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതെല്ലാം പത്മപ്രിയയുടെ വീഡിയോയിലുണ്ട്. 2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസിനാണ് താന്‍ ഇത്രയും ആരവങ്ങള്‍ക്കിടയില്‍ ഇരുന്നതെന്ന് പത്മപ്രിയ പറയുന്നു.

ജനുവരി 25ന് ആണ് പത്താന്‍ തിയേറ്ററുകളില്‍ എത്തിയത്. ഷാരൂഖ് ഖാനും
ദീപിക പദുകോണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.പത്താന്‍ ആദ്യ ദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയത് 55 കോടി രൂപയാണ്. ബോളിവുഡില്‍ നിലവില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പത്താന്‍.