Film News

വ്യക്തിപരമായി ആ പരമ്പര എന്നെ മാറ്റി, മൗനരാഗത്തിൽ നിന്നും പിന്മാറാനുള്ള കാരണം!

Padmini Jagadeesh about mounaragam

ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി പരമ്പര മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, സീരിയൽ റേറ്റിംഗിൽ നമ്പർ വൺ സ്ഥാനത്താണ് മൗനരാഗം എന്ന് പറയാം. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍ കിരണായിട്ടാണ് നലീഫ് എത്തുന്നത്.

പരമ്പരയിൽ കല്യാണിയുടെ ‘അമ്മ ദീപയുടെ വേഷത്തിൽ എത്തിക്കൊണ്ടിരുന്നത് പദ്മിനി ജഗതീഷ് ആണ്. ആദ്യം മലയാള താരമാണ് പത്മിനി എന്ന് ആരാധകർ കരുതിയെങ്കിലും പിന്നീടാണ് താരം മലയാളിയല്ല എന്ന് മനസിലാകുന്നത്. പരമ്പരയിൽ നാടൻ വേഷത്തിൽ ആണ് പദ്മിനി എത്തുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ നേരെ തിരിച്ചാണ് പദ്മിനി. മോഡേൺ ലുക്കിലുള്ള പദ്മിനിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പരമ്പരയിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയിരിക്കുകയാണ് പദ്മിനി. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം ആരാധകരെയും അസ്വസ്ഥരാക്കിയിരുന്നു. ഇപ്പോൾ പദ്മിനി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

“ഈ മനോഹരമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഈ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. തൊഴിൽ പരമായും വ്യക്തിപരമായും ഈ പരമ്പര എന്നെ മാറ്റി. ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ സ്നേഹവും പിന്തുണയും നിങ്ങളുടെ ഭാഗത്ത് നിന്നും എനിക്ക് ലഭിച്ചു. എല്ലാത്തിനും നിങ്ങളൂടെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.നിങ്ങളാണ് എന്റെ ശക്തി. എല്ലാത്തിനും എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും നന്ദി പറയുന്നു. പറയാൻ ആഗ്രഹിക്കാത്ത കാരണങ്ങൾ കൊണ്ടാണ് ഞാൻ പരമ്പരയിൽ നിന്ന് പിന്മാറിയതെന്നും താരം പറഞ്ഞു.

Trending

To Top
Don`t copy text!