ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാം; പാക് നടി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ താന്‍ സിംബാബ്വെക്കാരനെ വിവാഹം ചെയ്യുമെന്ന് പാകിസ്താന്‍ നടി. ഇക്കഴിഞ്ഞ ദിവസമായിരുന്നു ട്വിറ്ററിലൂടെ നടി സെഹര്‍ ഷിന്‍വാരി ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഇന്ത്യ സിംബാബ്വെയെ നേരിടാനിരിക്കെ പാക് നടി…

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ താന്‍ സിംബാബ്വെക്കാരനെ വിവാഹം ചെയ്യുമെന്ന് പാകിസ്താന്‍ നടി. ഇക്കഴിഞ്ഞ ദിവസമായിരുന്നു ട്വിറ്ററിലൂടെ നടി സെഹര്‍ ഷിന്‍വാരി ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഇന്ത്യ സിംബാബ്വെയെ നേരിടാനിരിക്കെ പാക് നടി സെഹര്‍ ഷിന്‍വാരി പങ്കിട്ട ട്വീറ്റ് വൈറലായിരിക്കുകയാണ്. ടീം ഇന്ത്യയെ സിംബാബ്വെ തോല്‍പിച്ചാല്‍ താന്‍ സിംബാബ്വെക്കാരനെ ജീവിത പങ്കാളിയാക്കുമെന്നാണ് സെഹര്‍ ഷിന്‍വാരി ട്വീറ്റ് ചെയ്തത്.

https://twitter.com/ShyamMeeraSingh/status/1588196976574676992?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1588196976574676992%7Ctwgr%5E7d6908abe1835ccc25ca9c6e67f5e9fa818182c6%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.india.com%2Fsports%2Find-vs-zim-t20-world-cup-2022-pakistan-actress-sehar-shinwaris-tweet-goes-viral-says-ill-marry-a-zimbabwean-if-india-lose-to-zimbabwe-5722258%2F

അതിശയകരമായ പ്രകടനത്തിലൂടെ സിക്കന്തര്‍ റാസ സിംബാബ്വെയെ വിജയത്തേരേറ്റുമെന്നും പാകിസ്താന്‍ സെമിയിലെത്തുമെന്നുമാണ് നടിയുടെ മറ്റൊരു ട്വീറ്റ്. നിരവധി പേരാണ് താരത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. പാകിസ്താനിലെ ഹൈദരാബാദില്‍ ജനിച്ച സെഹര്‍ കൊഹാത് ആസ്ഥാനമായുള്ള ഷിന്‍വാരി ഗോത്രക്കാരിയാണ്. 2014 ല്‍ എ.വി.ടി ഖൈബറിലെ സൈര്‍ സാവ സെയര്‍ എന്ന കോമഡി പരമ്പരയിലൂടെ കരിയര്‍ ആരംഭിച്ച സെഹര്‍ കറാച്ചി സ്റ്റേഷനിലെ പ്രഭാത പരിപാടിയുടെ അവതാരകയായിരുന്നു. ടിക്ക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ സെഹര്‍ സമൂഹ മാധ്യമങ്ങളില്‍ സുപരിചിതയാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 25.5 k ഫോളോവേഴ്‌സ് സെഹറിനുണ്ട്. ഏതായാലും സെഹറിന്റെ ധീരമായ ട്വീറ്റോടെ ഞായറാഴ്ചത്തെ ഇന്ത്യ- സിംബാബ്വെ മത്സരമാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഇപ്പോഴും സെമി ഫൈനല്‍ സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് ബാബര്‍ അസമിനും സംഘത്തിനുമുള്ളത്. സൂപ്പര്‍ 12ല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ഒരു ത്രില്ലറില്‍ പരാജയപ്പെട്ട പാകിസ്താന്‍ സിംബാബ്വെയോട് അട്ടിമറിക്കപ്പെടുകയും ചെയ്തു. അവര്‍ക്കിനി സെമിയില്‍ കടക്കണമെങ്കില്‍ ഒരു സാധ്യതയേ ഒള്ളൂ.

ദക്ഷിണാഫ്രിക്കയോ ഇന്ത്യയോ അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെടണം. എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഇരുവര്‍ക്കും. ഇന്ത്യ, സിംബാബ്വെയേയും ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്സിനേയുമാണ് നേരിടുക. ഒരാള്‍ പരാജയപ്പെട്ടാല്‍ മാത്രം പോര. പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ജയിക്കുകയും വേണം. ഇതേ സാധ്യത ബംഗ്ലാദേശിനും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാനൊപ്പം ബംഗ്ലാദേശിനും നാല് പോയിന്റാണുള്ളത്. സിംബാബ്വെ പാകിസ്ഥാനെതിരെ നടത്തിയ പ്രകടനം ഇന്ത്യക്കെതിരേയും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.