Home News ഇതോ… കേരളമോ? കേരളം കണ്ട് ഞെട്ടുന്ന പാകിസ്ഥാനികൾ, വീഡിയോ വൈറൽ

ഇതോ… കേരളമോ? കേരളം കണ്ട് ഞെട്ടുന്ന പാകിസ്ഥാനികൾ, വീഡിയോ വൈറൽ

ഡയ്‌ലി സ്വാഗ് എന്ന പാക് യുട്യൂബറുടെ കേരളത്തെ കുറിച്ചുള്ള വ്‌ളോഗിങ് വീഡിയോ ആണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ വൈറലായി ക്കൊണ്ടിരിക്കുന്നത്. പബ്ലിക്കിന് മുമ്പില്‍ കൊച്ചിയുടെ വീഡിയോ പ്രദര്‍ശിപ്പിക്കുന്ന യുവാവ് ദൃശ്യങ്ങളിലുള്ളത് ഏത് രാജ്യമാണെന്ന് ഊഹിക്കാനാണ് പാകിസ്താനികളോട് ആവശ്യപ്പെടുന്നത്.

കൊച്ചി മെട്രോയുടെയും, കൊച്ചിയുടെ ആകാശ കാഴ്ചകളും, മറൈന്‍ ഡ്രൈവും, വലിയ കെട്ടിടങ്ങളും, സ്‌റ്റേഡിയവും കഥകളിയുമെല്ലാം യുവാവ് പബ്ലിക്കിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ കണ്ട നിരവധി ആളുകള്‍ തങ്ങളുടെതായ ഊഹങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.

ജപ്പാന്‍, അമേരിക്ക, ന്യൂയോര്‍ക്ക് സിറ്റി, തുടങ്ങിയ മറുപടികളാണ് പലരും നല്‍കുന്നത്. താന്‍ പ്രതീക്ഷിക്കുന്ന ഉത്തരത്തിലേയ്ക്ക് പബ്ലിക്കിനെ എത്തിക്കാനായി അവര്‍ക്ക് ഉത്തരത്തിലേയ്ക്കുള്ള ഒരു സൂചന നല്‍കുന്ന യുവാവ് ദൃശ്യങ്ങളില്‍ ഉള്ളത് നമ്മുടെ അയല്‍ രാജ്യമാണെന്ന് പറയുന്നു. ഇത് കേള്‍ക്കുന്ന പബ്ലിക്ക് ദൃശ്യങ്ങളിലുള്ളത് ചൈന ആകാമെന്നും, ഒരിക്കലും ഇന്ത്യ അല്ലെന്നും അവകാശപ്പെടുന്നു.

ചിലര്‍ ദൃശ്യങ്ങളിലുള്ളത് അഫ്ഗാനിസ്ഥാന്‍ ആണെന്ന് പോലും അവകാശപ്പെടുന്നുണ്ട്. പലര്‍ക്കും നിരവധി സൂചനകള്‍ ലഭിച്ചിട്ടും രാജ്യം ഏതെന്ന് ഊഹിക്കാന്‍ കഴിയാതെ പോകുന്നതും, ദൃശ്യങ്ങളില്‍ ഉള്ളത് എന്തായാലും ഇന്ത്യ അല്ലെന്ന് അവകാശപ്പെടുന്നവരെയും കാണാം.

ഒടുവില്‍ ദൃശ്യത്തിലുള്ളത് ഇന്ത്യയും, കേരളവും കൊച്ചിയും ഒക്കെ ആണെന്ന് യുവാവ് വെളിപ്പെടുത്തുമ്പോള്‍ പാകിസ്താനികളുടെ മുഖത്ത് കാണുന്ന ആകാംഷയും അത്ഭുതവും കൗതുകം ഉണര്‍ത്തുന്നതാണ്. ഇന്ത്യ ഇത്രയും വികസിത രാജ്യമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലായെന്ന് മനസ്സ് തുറക്കുന്നവരെയും വീഡിയോയില്‍ കാണാം.

ഇന്ത്യയെ പുകഴ്തുന്ന യുവാവിനെ റോ ഏജന്റായും ചിലര്‍ ആരോപിക്കുന്നുണ്ട്. ഏതായാലും വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Exit mobile version